എല്ലാം പണയം വെച്ചാണ് ജോസഫ് റിലീസ് ചെയ്തത്…ജീവിതം മാറ്റിമറിച്ച ജോസഫ് എന്ന സിനിമയുടെ പിന്നിലും വേദനയുടെ കഥയുണ്ടായിരുന്നു!

ജോജു എന്ന കലാകാരൻ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത് ജോസഫ് എന്ന സിനിമയിലൂടെയായിരുന്നു. ആ ഗ്രാഫ് ഒറ്റയടിക്കാണ് മുകളിലേക്ക് കയറിയത്. ജോജു ഇന്ന് മികച്ച നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചുകഴിഞ്ഞു. നല്ല നായകനായി മാറി. കൈനിറയെ ചിത്രങ്ങൾ കൊണ്ട് ഓടി നടക്കാൻ തുടങ്ങി. മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ നായകനാകാൻ അവസരങ്ങൾ കിട്ടി. ഇതെല്ലം പെട്ടന്നായിരുന്നു.ജോസഫ് എന്ന ഒറ്റ സിനിമ ജോജു എന്ന കലാകാരനെ തിരിച്ചറിഞ്ഞു.

എന്തൊക്കെ നേടിയാലും ആ കലാകാരന് ഒരു മാറ്റവുമില്ല. വിനയം ഒന്നുകൂടെ കൂടി. ജോസഫ് എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയതിന് പിന്നിൽ ഒരുപാട് വേദനകളുടെ കഥയുണ്ട്. ചിത്രത്തിൽ നായകനായെത്തിയ ജോജു തന്നെയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവും.കൈയിലുള്ള പണമെല്ലാം ചെലവഴിച്ച് ജോസഫ് എന്ന ചിത്രം നിര്‍മ്മിച്ചപ്പോള്‍ ഒന്നും തിരിഞ്ഞു ചിന്തിച്ചില്ലെന്നും എന്നാല്‍ ചിത്രം പരാജയമായിരുന്നെങ്കില്‍ തനിക്ക് എല്ലാം നഷ്ടമാകുമായിരുന്നുവെന്നും ജോജു പറഞ്ഞു.

ജോസഫ് അഭിനയിക്കുന്ന കാലമായിരുന്നു അത്. സിനിമയുടെ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകുമായിരുന്നു. ആരും ഏറ്റെടുക്കാനില്ലാതായതോടെ ഞാന്‍ ഏറ്റെടുത്തു. എല്ലാം പണയം വെച്ചാണ് അതു റിലീസ് ചെയ്തത്. ആ സിനിമ വിജയിച്ചില്ലായിരുന്നുവെങ്കില്‍ എല്ലാം നഷ്ടപ്പെടുമായിരുന്നു’ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തില്‍ ജോജു പറഞ്ഞു.

ജോസഫ് എന്ന പേര് ജോജുവിന്റെ ഭാഗ്യം കൂടിയാണ്. പള്ളിയില്‍ ഇട്ട പേര് ജോസഫ് എന്നായിരുന്നു. ഇന്നും ഒപ്പിടുന്നതു മലയാളത്തില്‍ ജോസഫ് എന്നെഴുതിയാണ്. രേഖകളിലെല്ലാം പിന്നീടു ജോജു ജോര്‍ജായി.വര്‍ഷങ്ങള്‍ക്കു ശേഷം ജോസഫ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രം തന്നെ ജോജുവിനു ഭാഗ്യവുമായെത്തി.

സംസ്ഥാന സര്‍ക്കാര്‍ സിനിമാ പുരസ്‌കാരങ്ങളിലെ മികച്ച സ്വഭാവ നടനുള്ള ബഹുമതി നേടിയിരിക്കുകയാണ് ജോജു ജോര്‍ജ്ജ്. അവാര്‍ഡ് മാത്രമല്ല സിനിമയില്‍ ഭാഗ്യം കൊണ്ടു വന്നതും ജോസഫ് എന്ന ചിത്രമാണെന്ന് ജോജു പറഞ്ഞു.

സി പി സി യുടെ അവാർഡ് ദാന ചടങ്ങിൽ ജോജു പ്രൈസ് ടാഗ് മാറ്റാതെ ലുങ്കി മുണ്ടുടുത്താണ് എത്തിയത്.
അന്ന് ജോജുവിന്റെ ലാളിത്യം ആരാധകർ വളരെയധികം പുകഴ്ത്തിയിരുന്നു.ജോഷിയുടെ പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് ജോജു ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതേയുള്ളു.

joju talk about production of joseph filim

HariPriya PB :