ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകിയ പാര്‍വ്വതിയും ജയറാമും ഒടുവില്‍ കുടുങ്ങി പോയി; വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ജയറാമും ജോജുവും

ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകിയ പാര്‍വ്വതിയും ജയറാമും ഒടുവില്‍ കുടുങ്ങി പോയി; വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ജയറാമും ജോജുവും

വെള്ളപ്പൊക്ക കെടുതിയില്‍ സിനിമാ താരയങ്ങളും. വെള്ളപ്പൊക്ക കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിച്ചും സഹായം അഭ്യര്‍ത്ഥിച്ചും സിനിമാ താരങ്ങളും.

നേരത്തേ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി സഹായം അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരുന്നു. തന്റെ വീട്ടില്‍ കഴുത്തറ്റം വെള്ളം കയറിയെന്നും സഹായിക്കണമെന്നും ധര്‍മജന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാലിപ്പോള്‍ ധര്‍മജനും കുടുംബവും സുരക്ഷിത സ്ഥാനത്ത് എത്തിയിട്ടുണ്ട്. മല്ലിക സുകുമാരന്റ തിരുവനന്തപുരത്തുള്ള വീട്ടിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മല്ലികയെ രക്ഷപ്പെടുത്തുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അതേസമയം ഇരിഞ്ഞാലക്കുടയില്‍ താന്‍ സുരക്ഷിതനാണെന്നും പ്രളയക്കെടുതി അനുഭവിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തന്റെ വീട്ടില്‍ താമസമൊരുക്കാമെന്ന് ടൊവിനോ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും കുടിവെള്ളവുമായി പാര്‍വ്വതിയും ജയറാമും നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്നു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കായിരുന്നു ഈ താരദമ്പതികളുടെ ഈ സഹായ ഹസ്തം. തനിക്ക് തന്നെ നേരിട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടുള്ളവര്‍ക്ക് നേരിട്ട് സഹായങ്ങള്‍ ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഈ യാത്രയെന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. പ്രളയത്തിന്റെ ഒരു തീവ്രത നേരത്തെ തന്നെ മനസ്സിലായിരുന്നെന്നും തന്റെ ബന്ധുക്കളോടും മറ്റും സംസാരിക്കമ്പോള്‍ അറിഞ്ഞിരുന്നതായും ദുരിതബാധിതരെ കാണാന്‍ പോയ പാര്‍വ്വതി പറഞ്ഞിരന്നു. എന്നാല്‍ ഇത് ഏത് കൈയ്യിലേയ്ക്കാണ് എത്തിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കവെയാണ് മനോരമ ന്യൂസ്‌പേപ്പറില്‍ ഇതിന് വേണ്ടി ഒരു പ്രത്യേക സെല്‍ രൂപീകരിച്ചതായി കണ്ടത്. തുടര്‍ന്ന് ജയറാം ഡയറക്ടായി മനോരമയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ ഞാന്‍ തന്നെ വോളന്ററി ചെയ്ത ആളാണ് എനിക്ക് വന്ന് നേരിട്ട് കൊടുക്കണമെന്നുള്ളത്. എല്ലാം നമ്മുടെ വീട്ടില്‍ സംഭവിക്കുമ്പോഴോ അല്ലെങ്കില്‍ നമ്മുടെ അടുത്തുള്ളവര്‍ക്ക് സംഭവിക്കുമ്പോഴാണല്ലോ നമ്മുക്ക് അതിന്റെ വിഷമം അറിയുന്നത്. അതുകൊണ്ട് എന്റെ ആളുകളെ നേരിട്ട് വന്ന് കണ്ട് അവരെ സമാധാനിപ്പിക്കണമെന്നെനിക്ക് തോന്നി. അതുകൊണ്ടാണ് താന്‍ നേരിട്ട് വന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

ജയറാമും ജോജുവും വെള്ളെപ്പൊക്ക കെടുതിയില്‍ അകപ്പെട്ടിരുന്നു. കനത്തമഴയെ തുടര്‍ന്ന് ജയറാമും പാര്‍വ്വതിയും മകള്‍ മാളവികയും പാലക്കാട്ട് കുടുങ്ങിപ്പോയി. ജയറാമും കുടുംബവും വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് അഭയം പ്രാപിച്ചത്. ഇപ്പോള്‍ ജയറാമും കുടുംബവും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


തന്റെ വീട്ടില്‍ വെള്ളം കയറിയെന്നും പറ്റാവുന്ന സഹായങ്ങള്‍ പരസ്പരം ചെയ്യണമെന്നുമാണ് നടനും സംവിധായകനുമായ ജോജു ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചത്. ന്യൂസ് കണ്ടപ്പോള്‍ ഇത്രയും ഭീകരമാണെന്ന് അറിഞ്ഞില്ല. പുഴ പോലെയായി. ഇവിടെ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണെന്നുമാണ് ജോജു ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Joju Jayaram family trapped in flood

Farsana Jaleel :