കഴിഞ്ഞ പ്രളയത്തിൽ വീട് മുങ്ങി മൂന്നു ദിവസമാണ് ക്യാമ്പിൽ കഴിഞ്ഞത് – ജോജു ജോർജ്

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്നു ജോജു ജോർജ് . ദേശിയ പുരസ്‌കാര നിറവിൽ നല്കുമ്പോളും കേരളത്തിനൊപ്പമായിരുന്നു ജോജുവിന്റെ മനസ് .

മഴ തുടങ്ങിയപ്പോള്‍ ബെഗളൂരുവിലെ ഹോട്ടല്‍ മുറിയിലായിരുന്നു താരം. കനത്ത് മഴമൂലം നാട്ടിലേയ്ക്ക് വരാന്‍ കഴിയാതെ ഹോട്ടല്‍ മുറിയില്‍ അകപ്പെട്ടു പോകുകയായിരുന്നു. ഈ സമയം കഴിഞ്ഞ വര്‍ഷം ദുരിതാശ്വാസ ക്യാംപില്‍ ജീവിക്കേണ്ടി വന്നത് തന്നെ അലട്ടിയിരുന്നു . മനോരമ ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ പ്രളയകാല ഓര്‍മ താരം പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷമുണ്ടായ മഴയില്‍ തന്റെ വീടും മുങ്ങിയിരുന്നു. മൂന്ന് ദിവസമായിരുന്നു ക്യാംപില്‍ കഴിഞ്ഞത്. ഈ വര്‍ഷവും ഈ പേടി തന്നെ അലട്ടിയിരുന്നു. അഭിനന്ദനം അറിച്ചു കൊണ്ട് പലരും വിളിച്ചപ്പോഴും തന്റെ മനസ്സില്‍ വീട്ടില്‍ എത്തിച്ചേരുക എന്നത് മാത്രമായിരുന്നു. നാട്ടിലെത്തി വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി ശേഷം നേരെ പോയത് നിലമ്ബൂരിലേയ്ക്കാണ്- ജോജു പറഞ്ഞു.


വെള്ളം പൊങ്ങിത്തുടങ്ങിയതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിനാല്‍ ഞാന്‍ ബെംഗളൂരുവില്‍ കുടുങ്ങി. ബെംഗ്ലൂരില്‍ നിന്ന് ടാക്സിയില്‍ നാട്ടിലെത്താന്‍ ഒരുല ലക്ഷം രൂപയായിരുന്നു ടാക്സിക്കൂലി. എന്റെ കാര്‍ സുഹൃത്തിനെക്കൊണ്ട് ബെംഗളൂരുവില്‍ എത്തിച്ചാണ് നാട്ടിലേയ്ക്ക് എത്തിയത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ആഘോഷിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല.പതിനായിരങ്ങള്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്നു. ഒട്ടേറെ പേര്‍ മരിച്ചു. പിന്നീട് ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുളള ശ്രമമായിരുന്നു.

joju george about flood

Sruthi S :