ആകെ ഒരു ജോഡി ഡ്രസ്സ് ആണുള്ളത് അത് കഴുകിയാണുപയോഗിക്കുന്നത് ഇത് മനസ്സിലാക്കിയ ബിജു മേനോൻ ഡ്രസ്സ് മേടിച്ച് തരുമായിരുന്നു -ആരുമറിയാത്ത ജോജു ജോർജ് !

സിനിമയിലെത്തി തിളങ്ങിയ പല താരങ്ങളും അവരുടെ മുൻപുള്ള ജീവിത കഷ്ടപ്പാടുകളെക്കുറിച്ച് പറയാറുണ്ട്. ജൂനിയർ ആർട്ടിസ്റ് ആയി തുടങ്ങി പിന്നീട് മുൻനിര നായകനായി മാറിയ ജോജു ജോർജിനും ഉണ്ട് അങ്ങനെ കുറച്ച് അനുഭവങ്ങൾ.

സിനിമയില്‍ പാവങ്ങളുടെ ബിജു മേനോന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതു പറയുമ്പോൾ ജോജുവിന് സന്തോഷം ആണ്. കാരണം അദ്ദേഹത്തിന് ബിജു മേനോന്‍ നല്‍കിയ സഹായങ്ങള്‍ അത്രയും വലുതാണ്.സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെടുന്നത്. അതു ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി.നാട്ടില്‍ പോലും ബിജു മേനോന്റെ സുഹൃത്തായി ആണ് അറിയപ്പെട്ടത്.

അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോൾ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു. എത്രയോ തവണ എനിക്ക് ഭക്ഷണവും വസ്ത്രങ്ങളും അദേഹം വാങ്ങി തന്നിട്ടുണ്ട്.

അന്നൊക്കെ ആരും കാണാതെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും ഒരിക്കലും തീരാത്ത കടപ്പാടാണ് ബിജു മേനോനടുള്ളതെന്നും അദ്ദേഹം പറയുന്നു. തനിക്ക് നടന്‍ എന്നൊരു മേല്‍വിലാസം ഉണ്ടെങ്കില്‍ അതിന് കാരണം ബിജു മേനോന്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.

joju about biju menon

HariPriya PB :