ദൃശ്യം രണ്ടാം ഭാഗം ഉടനെയോ? ശ്യാമിനെ അഭിന്ദിച്ച് സംവിധായകൻ ജിത്തു ജോസഫ്

2013-ൽ ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ദൃശ്യം സിനിമ മായാളികൾക്ക് ഒരിക്കലും മറക്കാനിടയില്ല
മലയാളം ത്രില്ലർ ചിത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വർഷങ്ങൾക്ക് ശേഷമേ ചിത്രത്തിൻെറ മറ്റൊരു ട്വിസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് . “ദൃശ്യത്തിന്റെ കാണാകാഴ്ചകള്‍” എന്ന തലക്കെട്ടോടെ ശ്യാം വര്‍ക്കല എന്ന വ്യക്തിയാണ് സിനിമാ പാരഡീസോ ഗ്രൂപ്പിൽ ദൃശ്യത്തിന് ക്ലൈമാക്സ് കുറിച്ചത്. നിമിഷങ്ങക്കകം ഈ കുറിപ്പ് പ്രേക്ഷകർ ഏറ്റുടുത്തിരിക്കുന്നു . മോഹൻലാലും മീനയും അവതരിപ്പിച്ച ജോർജുകുട്ടിയെയും റാണിയെയും കാണാൻ കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ വീണ്ടും വരുന്നിടത്താണ് കുറിപ്പ് തുടങ്ങുന്നത്. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് കുറിപ്പിൽ സംഭാഷണ രൂപത്തിൽ കുറിച്ചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ശ്യാമിനെ അഭിന്ദിച്ച് സംവിധായകൻ ജിത്തു ജോസഫ്. ദൃശ്യത്തിന്റെ കാണാകാഴ്ചകള്‍” എന്ന തലക്കെട്ടോടെ ശ്യാം വര്‍ക്കല എഴുതിയ കുറിപ്പ് ഞ്ഞാൻ വായിച്ചു. അദ്ദേഹം നൽകിയ ഇമാജിനേഷൻ നന്നായിട്ടുണ്ട്. കുറിപ്പ് വായിച്ചപ്പോൾ നമ്മളോട് ചേർന്ന് നിൽക്കുന്നത് പോലെ തോന്നിയെന്നും ജിത്തു ജോസഫ് പറഞ്ഞു .

ഒട്ടും ലാഗ് ഇല്ലാതെയാണ് തിരക്കഥ എഴുതേണ്ടത് . കാണുന്ന പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കണം ഓരോ രംഗങ്ങളും എഴുതുമ്പോൾ. അങ്ങനെ നോക്കുമ്പോൾ ശ്യാം എഴുതിയത് വളരെ നന്നായിട്ടിട്ടുണ്ടെന്നും ജിത്തു പറഞ്ഞു. എന്നാൽ അതെ സമയം പ്രേക്ഷകർ സിനിമയുടെ രണ്ടാം ഭാഗമാണ് കാത്തിരിക്കുന്നത് . പ്രേക്ഷകരുടെ ആ ചോദ്യത്തിനും ഉത്തരം നൽകിയിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തിലേയ്ക്ക് എത്തണമെങ്കിൽ ഒരുപാട് സാധ്യതകൾ ആവശ്യമായുണ്ടെന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. ചിത്രത്തിലെ സംവിധായകനോടൊപ്പം തന്നെ കലാഭവൻ ഷാജോണും ശ്യാമിന് അഭിനന്ദിച്ചു.

ഇത് ദൃശ്യം കാണാ കാഴ്ചകൾ അല്ല, ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ് .. ജീത്തു ജോസഫിനെ അറിയിക്കൂ. എന്നാണ് പലരും കമന്റ് യുമായി എത്തിയിരിക്കുന്നത് . ഏറ്റവും വേഗത്തില്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ എന്ന പ്രത്യേകത കൂടി ദൃശ്യം എന്ന സിനിമയ്ക്ക് ഉണ്ട്.

മലയാള സിനിമയിൽ ഒട്ടുമിക്ക ചിത്രങ്ങളുടെയും രണ്ടാം ഭാഗം പുറത്തുവന്നിട്ടുണ്ട്. ചുരുങ്ങിയ സിനിമകൾ മാത്രമാണ് വിജയിക്കാറുള്ളത് . എന്നാൽ ഒന്ന് ഉറപ്പാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തു ഇറങ്ങുകയാണെങ്കിൽ വിജയം ഉണ്ടാകും എന്ന കാര്യത്തിയിൽ സംശയം ഇല്ല . മികച്ച ഒരു തിരക്കഥ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ യുവാവ് കുറിച്ചത്.

Jithu Joseph

Noora T Noora T :