ജാമ്യാപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് വേറിട്ട രീതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി Jharkhand Justice; മാതൃകയാക്കി മറ്റു ന്യായാധിപരും…

ജാമ്യാപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് വേറിട്ട രീതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി Jharkhand Justice; മാതൃകയാക്കി മറ്റു ന്യായാധിപരും…

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളം നാശനഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആനന്ദ സെന്‍ വേറിട്ട രീതിയിലൂടെ കേരളത്തിന് കൈത്താങ്ങാകുകയാണ്. ജാര്‍ഖണ്ഡിലെ സിങ്ഭും സ്വദേശിയായ ജസ്റ്റിസ് ആനന്ദ് സെന്‍ 2016 ഏപ്രിലിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. ഈ വര്‍ഷം സ്ഥിരം ജഡ്ജിയായും ചുമതലയേറ്റു.

അദ്ദേഹത്തിന്റെ ഈ വേറിട്ട നടപടി വളരെയധികം ശ്രദ്ധ ആകര്‍ഷിക്കുകയാണിപ്പോള്‍. കഴിഞ്ഞ ആഴ്ച ജസ്റ്റിസ് സെന്നിന് മുമ്പാകെ വന്ന ജാമ്യാപേക്ഷകളില്‍ എല്ലാം അദ്ദേഹം തീര്‍പ്പ് കല്‍പ്പിച്ചത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഉത്തരവിട്ടു കൊണ്ടായിരുന്നു. ഇതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് അഞ്ചര ലക്ഷം രൂപയാണ്. ആഗസ്റ്റ് 24 മുതല്‍ 30 വരെയുള്ള കാലയളവില്‍ ജസ്റ്റിസ് സെന്‍ പരിഗണിച്ചത് 27 ജാമ്യാപേക്ഷകളായിരുന്നു. ഓരോ അപേക്ഷയിലും 5000 മുതല്‍ 75000 രൂപ വരെ കോടതിച്ചെലവ് വിധിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന മുറയ്ക്കാണ് ജാമ്യം നടപ്പിലാവുകയെന്ന് അദ്ദേഹം പ്രത്യേകം എഴുതിവെച്ചിരുന്നു.


കക്ഷികളുടെ കരുത്തും കുറ്റാരോപിതര്‍ക്കെതിരായ കുറ്റങ്ങളുടെ തീവ്രതയും നോക്കിയാണ് ജസ്റ്റിസ് സെന്‍ തുക നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസ് സെന്‍ കേരളത്തിന് കൈത്താങ്ങ് ഒരുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ജസ്റ്റിസുമാരായ അപരേഷ് കുമാര്‍ സിങ്, രത്‌നാക്കര്‍ ഭംഗേര എന്നിവരും ഈ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതി മാത്രമല്ല, രാജ്യത്തെ മറ്റ് ഹൈക്കോടതികളും കേരളത്തിന് കൈത്താങ്ങൊരുക്കാന്‍ അവരുടേതായ രീതിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

Jharkhand Justice helping hands to Kerala flood

Farsana Jaleel :