ജയസൂര്യയുടെ തയ്യാറെടുപ്പ് തച്ചോളി ഒതേനന് വേണ്ടി ?

ചരിത്ര സിനിമകളുടെ പരമ്പരയാണ് ഇനി മലയാള സിനിമയിൽ . മാമാങ്കം , കുഞ്ഞാലി മരയ്ക്കാർ , കാളിയൻ , സ്വാമി അയ്യപ്പൻ , തുടങ്ങി മുൻ നിര താരങ്ങളെല്ലാം ചരിത്ര സിനിമകളുടെ പിന്നാലെയാണ്. ജയസൂര്യയും ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.

തന്നെ തച്ചോളി ഒതേനനായി ചിത്രീകരിക്കുന്ന ഒരു പെന്‍സില്‍ ചിത്രമാണ് ജയസൂര്യ മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. തച്ചോളി ഒതേനന്‍ എന്ന ക്യാപ്ഷന്‍ നല്‍കിയിട്ടുമുണ്ട്. എന്നാൽ ഇത് ചിത്രമാകുമോ എന്ന പ്രഖ്യാപനമൊന്നും ജയസൂര്യ നടത്തിയിട്ടുമില്ല.

എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ജയസൂര്യ പങ്കു വച്ച ചിത്രമാണ് വീണ്ടും ഒതേനനിലേക്ക് പോകുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ജയസൂര്യ പങ്കു വച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ സജീവമാകുകയാണ്. ഒതേനന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യ എന്നാണ് ആരാധകരുടെ നിഗമനം.

jayasurya’s workout photo

Sruthi S :