കേരളത്തിലെ പിള്ളേര്‍ക്ക് ഫേസ്ബുക്കില്‍ പൊങ്കാല ഇടാന്‍ മാത്രമല്ല ചത്ത് പണിയെടുക്കാനും അറിയാം – പ്രളയം നേരിട്ട കേരളത്തിന് കയ്യടിച്ച് ജയസൂര്യ ..

കേരളത്തിലെ പിള്ളേര്‍ക്ക് ഫേസ്ബുക്കില്‍ പൊങ്കാല ഇടാന്‍ മാത്രമല്ല ചത്ത് പണിയെടുക്കാനും അറിയാം – പ്രളയം നേരിട്ട കേരളത്തിന് കയ്യടിച്ച് ജയസൂര്യ ..

കേരളം ആദ്യമായാണ് ഇത്ര വലിയ പ്രളയം നേരിടുന്നത്. 1924 ലെ പ്രളയത്തെ അപേക്ഷിച്ച് കേരളം വ്യത്യസ്തമാകുന്നത് ചെറുത്ത് നിൽപ്പിലൂടെയാണ്. ചിന്തിച്ചും ആശങ്കയോടും നില്കാതെ ഒറ്റകെട്ടായി കേരളം ഇറങ്ങുകയായിരുന്നു രക്ഷ പ്രവർത്തനങ്ങൾക്കായി .

സംസ്ഥാനത്തെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രളയക്കെടുതിയെ നേരിട്ടതിന് കേരളത്തിലെ ജനങ്ങള്‍ക്ക് കൈയ്യടി നല്‍കി നടന്‍ ജയസൂര്യ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ പിള്ളേര്‍ക്ക് ഫേസ്ബുക്കില്‍ പൊങ്കാല ഇടാന്‍ മാത്രമല്ല ചത്ത് പണിയെടുക്കാനും അറിയാമെന്ന് ജയസൂര്യ ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കണ്ട്രോള്‍ റൂം ആക്കിയാണ് കഴിഞ്ഞ ഒരു ആഴ്ച അവര്‍ പ്രവര്‍ത്തിച്ചതെന്നും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷകണക്കിന് ആള്‍ക്കാരുടെ ജീവനും ലക്ഷ കണക്കിന് ആള്‍ക്കാര്‍ക്ക് ഭക്ഷണവും ലഭിച്ചെന്നും ജയസൂര്യ പറയുന്നു.

jayasurya fb post

Sruthi S :