അയ്യർ ദി ഗ്രേറ്റ് ആയി ജയറാം …. ഒരുങ്ങുന്നത് മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമയുടെ റീമെയ്‌ക്കോ ? രണ്ടാംഭാഗമോ

മൂന്നു പതിറ്റാണ്ടായി ‘അയ്യർ ദി ഗ്രേറ്റ്’ നമുക്കിടയിലേക്ക് വന്നിട്ട്. മമ്മൂട്ടിയുടെ മുഖം തന്നെയാണ് ആ പേര് കേൾക്കുമ്പോൾ മനസ്സിൽ വരുന്നതും. എന്നാൽ ഇപ്പോൾ മറ്റൊരു ‘അയ്യർ ദി ഗ്രേറ്റ്’ ആവാൻ ജയറാം തയ്യാറെടുക്കുകയാണ്. പുതിയ ചിത്രം പട്ടാഭിരാമനിലാണ് ‘അയ്യർ ദി ഗ്രേറ്റ്’ എന്ന വിശേഷണത്തോടെ ജയറാം എത്തുന്നത്.

ആടുപുലിയാട്ടം, അച്ചായൻസ് എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം കണ്ണൻ താമരക്കുളവും ജയറാമും പട്ടാഭിരാമൻ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രം ഒരു പക്കാ ഹ്യൂമർ പൊളിറ്റിക്കൽ മാസ്സ് ത്രില്ലർ ആയിരിക്കും എന്നാണ് സൂചന. അബാം മൂവീസിൻ്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്.

കണ്ണൻ്റെ തന്നെ ആടുപുലിയാട്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജയറാമും ഷീലു എബ്രഹാമും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മിയ, ഷംന കാസിം, പാർവ്വതി നമ്പ്യാർ, ലെന തുടങ്ങിയവർ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൂടാതെ കോമഡി രാജാക്കന്മാരായ ഹരീഷ് കണാരൻ, ധർമജൻ , രമേഷ് പിഷാരടി എന്നിവരുടെ കോമ്പിനേഷനും സിനിമയെ മികച്ചതാക്കുമെന്നാണ് പ്രതീക്ഷ.കട്ട കലിപ്പ് ലുക്കിൽ ബൈജു സന്തോഷും എത്തുന്നു.ഇവരെ കൂടാതെ നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, (തെറി ഫെയിം )പ്രജോദ് കലാഭവൻ, തെസ്നിഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മ്യൂസിക്കൽ ട്രീറ്റ് തന്നെ പ്രതീക്ഷിക്കാം. തിരുവനന്തപുരം ആണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.
നമ്മുക്ക് ചുറ്റും നടക്കുന്ന
നമ്മൾ അറിയാതെ പോകുന്ന ഒരുപാടു വലിയ സത്യങ്ങൾ
തുറന്നു കാണിക്കാൻ ശ്രമിക്കുക ആണ് ഞങ്ങൾ ഈ സിനിമയിലൂടെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി ചന്ദ്രൻ ആണ്. എഡിറ്റർ രഞ്ജിത്ത് കെ ആർ, ഗാനരചന കൈതപ്രം, മുരുഗൻ കാട്ടാക്കട, കലാസംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം അരുൺ മനോഹർ,സ്റ്റിൽ ഹരി തിരുമല, ഡിസൈനർ ജിസൺ പോൾ.

ഫേസ്ബുക് പേജിലൂടെ നടൻ ജയസൂര്യ ചിത്രം പ്രഖ്യാപിച്ചത് . തിരുവനന്തപുരം കേന്ദ്രീകരിച്ചാവും ചിത്രീകരണം. തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നെ ചിത്രങ്ങളുടെ സംവിധായകനൊപ്പമുള്ള ജയറാമിന്റെ അടുത്ത കൂട്ടുകെട്ടാണിത്.

jayaram coming as iyer the great in his new filim pattabhiraman

HariPriya PB :