കുരിശുമാലയുമണിഞ്ഞു ജയറാം പൊതുവേദിയിൽ ; അമ്പരന്ന് ആരാധകർ !!

കുരിശുമാലയുമണിഞ്ഞു ജയറാം പൊതുവേദിയിൽ ; അമ്പരന്ന് ആരാധകർ !!

ചെണ്ടമേളവും ക്ഷേത്ര ദർശനവുമായി മാത്രമേ ജയറാമിനെ ആരാധകർ കണ്ടിട്ടുള്ളു. അച്ചായൻ വേഷങ്ങളിൽ പ്രത്യക്ഷപെടാറുണ്ടെങ്കിലും ഇത്തവണ ജയറാമിനെ ഒരു പൊതു പരിപാടിയിൽ കണ്ടപ്പോൾ എല്ലാവരും അമ്പരന്നു. കാരണം കഴുത്തിൽ വലിയ കുരിശോടു കൂടിയ ജപമാലയും അണിഞ്ഞാണ് താരം നെടുമ്പാശ്ശേരിയിൽ എത്തിയത്.

പ്രളയ ദുരിതബാധിതർക്കായി അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പമുണ്ട് നാട് പദ്ധതിയുടെ ഭാഗമായി വീടു നിർമിച്ചു നൽകുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങാണ് രംഗം. പള്ളിയിൽ അച്ചൻമാർ മാത്രം ഇട്ടു കാണാറുള്ള വലിയ തരം ജപമാലയായതിനാൽ എല്ലാവരുടെയും കണ്ണിൽ പെടുകയും ചെയ്തു. ഒപ്പം അൻവർ സാദത്ത് എംഎൽഎയുമുണ്ട്.

ഒരു ക്രിസ്ത്യാനിക്കുള്ള വീടിന്റെ തറക്കല്ലിടൽ ചടങ്ങായതുകൊണ്ട് ജപമാലയിട്ടു പോരാം എന്നു വിചാരിച്ചതല്ലെന്നു പറഞ്ഞ് ജയറാം തന്നെ കാര്യം പറഞ്ഞു . ‘‘ഒരു ഷൂട്ടിങ്ങിനിടെയാണ് ഇവിടേയ്ക്കു പോരാൻ വിളിയെത്തിയത്. അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നതിനാൽ വേഷമൊന്നും മാറ്റാൻ നിന്നില്ല. ചെന്നിട്ടും ഇതേ വേഷത്തിൽ വേണം അഭിനയം. പിന്നെന്തിനു സമയം കളയണം. നേരെ ഇങ്ങു പോന്നു’’ ചിത്രത്തിന്റെ പേരും പറഞ്ഞു ജയറാം. – ലോനപ്പന്റെ മാമോദീസ. ജയറാമിന്റെ തമാശകലർന്ന പ്രസംഗം എല്ലാവരിലും ചിരിപടർത്തി.

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിനൊപ്പം നായികയായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അന്ന രേഷ്മ രാജനാണ്. ശാന്തികൃഷ്ണയും പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു. അലൻസിയർ, ഇന്നസെന്റ്, ഇവ പവിത്രൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളാകുന്നു.

jayaram about lonappante mamodisa

Sruthi S :