താൻ മരിച്ചാൽ നിങ്ങൾക്ക് തൃപ്തിയാകുമോ; അസം ഖാന്റെ ‘കാക്കി അടിവസ്ത്ര’ പരാമർശത്തിനെതിരെ ജയപ്രദ രംഗത്ത് !!!

സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ ‘കാക്കി അടിവസ്ത്ര’ പരാമർശത്തിൽ പ്രതികരിച്ച് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ രം​ഗത്തെത്തി. താൻ മരിച്ചാൽ നിങ്ങൾക്ക് തൃപ്തിയാകുമോയെന്ന് ജയപ്രദ ചോദിച്ചു. തെരഞ്ഞെടുപ്പിൽ അസം ഖാനെ മത്സരിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. 



പേടിച്ച് ഞാൻ റാംപൂർ വിട്ടെന്ന് കരുതിയോ? എനിക്കങ്ങനെ പോകാൻ കഴിയില്ല. അസം ഖാനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതിക്കില്ല. കാരണം, അദ്ദേഹം ജയിച്ചാൽ ജനാധിപത്യത്തിന് എന്ത് സംഭവിക്കും? സ്ത്രീകൾക്ക് സമൂഹത്തിൽ ഒരുസ്ഥാനവും ഉണ്ടാകില്ല. നിങ്ങളുടെ (അസം ഖാന്റെ) വീട്ടിലുമില്ലേ അമ്മയും പെങ്ങമാരും മകളുമൊക്കെ?. അവരോട് നിങ്ങൾ ഇങ്ങനെയാണോ പെരുമാറുക?. ഞാൻ തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടുകയും ജയിക്കുകയും ചെയ്യും. ജയിച്ചതിനുശേഷം ഞാൻ പറഞ്ഞത് തരാം ആരാണ് ജയപ്രദയെന്ന്- താരം കൂട്ടിച്ചേർത്തു. 

അതേസമയം ജയപ്രദയ്‌ക്കെതിരായ ‘കാക്കി അടിവസ്ത്രം’ പരാമര്‍ശത്തില്‍ എസ്പി നേതാവ് അസം ഖാനെതിരെ കേസെടുത്തു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം.

‘ഞാന്‍ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തില്‍ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങള്‍ സാക്ഷിയാണ്. അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തു. എന്നാല്‍ അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞു’. അസംഖാന്‍ പറഞ്ഞു.

രാംപുരില്‍ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്. പരാമര്‍ശത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

jayaprada relpayed azam khan commment against her

HariPriya PB :