ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇതാണ് വാസ്തവം -ജഗദീഷ് വെളിപ്പെടുത്തുന്നു

ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇതാണ് വാസ്തവം -ജഗദീഷ് വെളിപ്പെടുത്തുന്നു

അമ്മ സംഘടനയും ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത് . അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ ഡബ്ള്യു സി സി ആവശ്യപ്പെട്ടതും ദിലീപ് മോഹൻലാലിൻറെ ആവശ്യപ്രകാരം രാജി വച്ചതും വാർത്തയായിരുന്നു. എന്നാൽ ഇതിനെ തള്ളി ‘അമ്മ അസോസിയേഷന് ദിലീപ് അയച്ച കത്ത് പുറത്തുവിട്ടിരുന്നു. ഇതിൽ ദിലീപ് സ്വമേധയാ രാജി വച്ചതായാണ് പറയുന്നത്. എന്നാൽ ഇത് ശരിയല്ലെന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ജഗദീഷ് .

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതു തന്നെയാണെന്നു ജഗദീഷ് പറയുന്നു . മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് സത്യം അല്ലാതെ അതില്‍ മറ്റൊന്നുമില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. കുറ്റാരോപിതനായ നടനില്‍ നിന്നും പ്രസിഡന്റ് രാജി ആവശ്യപ്പെടുകയും അതിന്‍പ്രകാരം നടന്‍ രാജി സമര്‍പ്പിക്കുകയുമായിരുന്നു. ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇതാണ് വാസ്തവം. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണ്; ജഗദീഷ് പറയുന്നു.

ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് എഎംഎംഎയില്‍ നിന്നും ആദ്യ പ്രതികരണം നടത്തിയിരുന്നതും ജഗദീഷ് ആയിരുന്നു. വിമന്‍ കളക്ടീവിന്റെ പരാതികള്‍ പരിശോധിക്കാമെന്നും ചര്‍ച്ചകള്‍ നടത്താമെന്നുമുള്ള സൂചനകളായിരുന്നു ജഗദീഷിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാലുമായി സംസാരിച്ച്, സംഘടന പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ അനുമതിയോടെയായിരുന്നു ജഗദീഷ് ആ പ്രസ്താവന ഇറക്കിയത്.

jagadeesh about dileep’s resignation

Sruthi S :