ജയിലിലായിരുന്നപ്പോൾ അവൾ എന്റെ ഒപ്പം തന്നെയുണ്ടായിരുന്നു…നട്ടെല്ല് അവളാണ്- ശ്രീശാന്ത്

ജയിലിലായിരുന്നപ്പോൾ അവൾ എന്റെ ഒപ്പം തന്നെയുണ്ടായിരുന്നു…നട്ടെല്ല് അവളാണ്- ശ്രീശാന്ത്

ഇന്ത്യയുടെ ക്രിക്കറ്റ് പ്ലേയര്‍, അവതാരകൻ , നടന്‍ എന്നിങ്ങനെ ബഹു വിശേഷണങ്ങളുള്ള താരമാണ് ശ്രീശാന്ത്. മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇപ്പോൾ ബോളിവുഡിലും താരമാണ് ശ്രീശാന്ത്. ഹിന്ദി ബിഗ് ബോസ്സിലുണ്ടായിരുന്ന ഏക മലയാളി താരമായിരുന്നു ശ്രീശാന്ത്. ഷോയിൽ രണ്ടാം സ്ഥാനമേ ശ്രീശാന്തിന് ലഭിച്ചുള്ളു എങ്കിലും മികച്ച പിന്തുണയാണ് പ്രേക്ഷകർ നൽകിയത്. ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചും തന്റെ മോശം സമയത്തെ പറ്റിയും സംസാരിക്കുകയാണ് ശ്രീശാന്ത്. ഒരു വിനോദ വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ക്രിക്കറ്റില്‍ സജീവമായി ചെറിയ സമയത്തിനുളളില്‍ വലിയ സംഭവ വികാസങ്ങളാണ് ശ്രീശാന്തിന് നേരിടേണ്ടി വന്നത്. ക്രിക്കറ്റ് വാതുവെയ്പ്പുമായി ബന്ധപ്പെട്ട കേസും പിന്നെയുണ്ടായ സംഭവ വികാസങ്ങളും താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. വീണു കിടന്നപ്പോള്‍ തന്നെ കൈ പിടിച്ച്‌ ഉയര്‍ത്തിയവര കുറിച്ചും തരാം സംസാരിച്ചു.

ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ജയിലിലായ സമയത്തെ അനുഭവവും താരം പങ്കുവെച്ചിരുന്നു. അന്ന് തനിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെ നിന്നിരുന്നത് ഭാര്യ ഭൂവനേശ്വരിയും കുടുംബാംഗങ്ങളുമാണെന്നും ശ്രീ പറഞ്ഞു. ഭുനേശ്വരി തന്റെ നട്ടെല്ലാണെന്നാണ് എല്ലാവരും പറയുന്നത്.

ജയിലിലായ സമയത്ത് കടുത്ത നിരാശയിലൂടെയാണ് താന്‍ കടന്നു പോയത്. ഒരു ദിവസം തന്നെ കാണാനായി സഹോദരന്‍ എത്തിയിരുന്നു.ഞങ്ങള്‍ രണ്ടു പേരും കരയുകയായിരുന്നു. ഏറെ ദുഃഖത്തോടെയായിരുന്നു അന്ന് അദ്ദേഹത്തിനോട് സംസാരിച്ചത്. ജീവതം തന്നെ വെറുത്തു പോകുന്ന അവസ്ഥയിലായിരുന്നു. അത് ഞാന്‍ ചേട്ടനോട് പറയുകയും ചെയ്തിരുന്നു.

ഒരിക്കല്‍ സത്യം തെളിയും, നിനക്കൊപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട്. കൂടാതെ നീ സ്നേഹിക്കുന്ന പെണ്‍കുട്ടിയും അവളുടെ കുടുംബവും കൂടെ തന്നെയുണ്ട്. അത് മറക്കരുത്. ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക. ജയിലില്‍ കാണാനെത്തിയപ്പോള്‍ ചേട്ടന്‍ തന്നോട് പറഞ്ഞ വാക്കുകളായിരുന്നു ഇതെന്നു ശ്രീ പറഞ്ഞു. അതു പോലെ തന്നെയാണ് സംഭവിച്ചതും. ജയിലിലായാലും ബിഗ് ബോസില്‍ ആയിരുന്നപ്പോഴും ഭുവനേശ്വരി എന്റെ ഒപ്പം തന്നെയുണ്ടായിരുന്നെന്ന് ശ്രീ പറഞ്ഞു.

കേരളത്തിലെ ഒരുപാട് ജനങ്ങള്‍ ഭുവനേശ്വരിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. കാരണം മറ്റൊരു നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ പണ്‍കുട്ടിയാണ്. ഇപ്പോള്‍ കേരളത്തിലെ സംസ്കാരത്തില്‍ മലയാളി പെണ്‍കുട്ടിയായി തനിയ്ക്കൊപ്പം ജീവിക്കുകയാണെന്നും ശ്രീ അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീശാന്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്ന് ഭൂവനേശ്വരി പറഞ്ഞു. ശ്രീ വളരെ ദേഷ്യക്കാരാനാണെന്നു മറ്റുളളവരെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും തോന്നും. പക്ഷെ യഥാഥത്തില്‍ അങ്ങനെയല്ലെന്നും ഭുവനേശ്വരി പറഞ്ഞു.

interview with sreeshanth

HariPriya PB :