അവിടെ ഞാൻ എത്തിയതല്ല,എന്നെ എത്തിച്ചതാണ് ; ദി സൗണ്ട് സ്റ്റോറി സിനിമ ഒരു നിമിത്തമാണെന്ന് റസൂൽ പൂക്കുട്ടി !!!

തൃശൂർ പൂരം സിനിമയാക്കിയത് നിമിത്തമായിരുന്നെന്ന് റസൂൽ പൂക്കുട്ടി. തൃശൂർ പൂരം ഷൂട്ട് ചെയ്യണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു. ഒരു അഭിമുഖത്തിൽ അത് തുറന്ന് പറയുകയും ചിത്രത്തിന്റെ നിർമാതാവ് രാജീവ് പനയ്ക്കൽ ആഗ്രഹം സഫലീകരിക്കാമെന്ന് വിളിച്ചുപറയുകയായിരുന്നു എന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റസൂൽ പൂക്കുട്ടി മനസ്സ് തുറന്നത്.

തൃശൂർ പൂരം ഒരു ചരിത്ര രേഖയായി സൂക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ ശ്രമം പ്രസാദ് പ്രഭാകർ ഞാൻ അറിയാതെ ഷൂട്ട് ചെയ്തു. അങ്ങനെ ദി സൗണ്ട് സ്റ്റോറി എന്ന സിനിമയുണ്ടായി. തൃശൂർ പൂരം റെക്കോർഡ് ചെയ്യണമെന്ന് തിരുമാനിച്ചതുമുതൽ സാഹചര്യങ്ങൾ അനുകൂലമായി വരുകയായിരുന്നെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി സൗണ്ട് സ്റ്റോറി’ തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് . അന്ധനായ ഒരാൾക്ക് തൃശൂര്‍ പൂരം അനുഭവ വേദ്യമാക്കിയിരിക്കുകയാണ് ചിത്രത്തിലൂടെ. ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം. റസൂൽ പൂക്കുട്ടിയാണ് ആ റോളിലെത്തുന്നത്. 

ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ‘ഒരു കഥ സൊല്ലട്ടുമാ’ എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് എത്തുന്നത്.

ചിത്രം ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണനാ പട്ടികയിലേക്ക് സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സ്വന്തം തൃശൂര്‍പ്പൂരത്തിന്‍റെ ശബ്ദവിന്ന്യാസങ്ങളും വര്‍ണ്ണഘോഷങ്ങളും ലോകത്തിനുമുന്നിലെത്തിക്കാനുള്ള ശ്രമമാണ് കൊല്ലം വിളക്കുപുര ജന്മദേശമായുള്ള റെസൂല്‍ പൂക്കുട്ടി ചിത്രത്തിലൂടെ നടത്തുന്നതെന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്.

 

interview with rasool pookkutty

HariPriya PB :