‘ഉയരെ’ പല്ലവിയുടേതുമാത്രമല്ല പാര്‍വതിയുടെ കൂടി അതിജീവനമാണ് ;മനു അശോകൻ !!!

പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മനു അശോകൻ സംവിധാനം നിർവഹിച്ച ചിത്രം ഉയരെ വളരെ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. ‘ഉയരെ’ പല്ലവിയുടേതുമാത്രമല്ല പാര്‍വതിയുടെ കൂടി അതിജീവനമാണെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍ പറയുന്നത്.

‘സിനിമ എടുത്തുകൊണ്ടിരുന്ന സമയത്ത് പാര്‍വതി എന്ന വ്യക്തി അനുഭവിച്ചു കൊണ്ടിരുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അത്തരം കാര്യങ്ങളില്‍ മറ്റാരും ഇടപെട്ടിട്ടില്ല. ഒരു പ്രശ്‌നത്തെ എങ്ങിനെ സമീപിക്കണം, അതിനോട് എങ്ങിനെ പ്രതികരിക്കണമെന്നൊക്കെ പാര്‍വതിക്ക് നന്നായി അറിയാം. അവരിലെ നടിയെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നതു മാത്രമായിരുന്നു സിനിമ എടുക്കുമ്പോള്‍ ഞങ്ങളുടെ ചിന്ത. മറ്റു പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടില്ല. ഇപ്പോള്‍ ചിന്തിച്ചാല്‍ പാര്‍വതിയുടെ കൂടി അതിജീവനമാണ് ഉയരെ.’ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മനു അശോകന്‍ പറഞ്ഞു.

പാര്‍വതി ഉള്‍പ്പെടെയുള്ള താരങ്ങളെ സിനിമയിലേക്കു ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ഇതു പാര്‍വതി തന്നെ ചെയ്യണമെന്നാണ് തോന്നിയതെന്നും മനു പറഞ്ഞു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീം ഒരുമിച്ച സിനിമയാണ് ‘ഉയരെ’.

interview with manu ashokan

HariPriya PB :