പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്തമായിരുന്നു: ജീത്തു ജോസഫ്

ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകൻ. ദൃശ്യവും ആദിയും മെമ്മറീസുമൊക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ത്രില്ലര്‍ സിനിമകള്‍ മാത്രം നല്‍കുന്ന സംവിധായകനായി തനിക്ക് ഒതുങ്ങേണ്ട എന്നാണ് ജീത്തു ഇപ്പോള്‍ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ദൃശ്യത്തിന്റെ വിജയത്തിന് ശേഷം പിന്നീട് വന്ന മറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ അതുമായി താരതമ്യം ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു അത് കുറച്ചു കാലം തന്നെ അലട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ചിത്രത്തിന്റെ കണക്കുകള്‍ ബാധിക്കാറില്ല. സാമാന്യം ലാഭമുണ്ടാക്കുന്ന നല്ല ചിത്രങ്ങളുണ്ടാക്കണമെന്നാണ് ആഗ്രഹമെന്നും അതിനപ്പുറം ലഭിക്കുന്നതെല്ലാം ബോണസാണെന്നും ജീത്തു ജോസഫ് പറയുന്നു.

അതുപോലെ മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടു വന്നത് വലിയ ഉത്തരവാദിത്വം ആയിരുന്നെന്നും അത് കുറച്ചധികം ടെന്‍ഷന്‍ ഉണ്ടാക്കിയെന്നും പറയുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രണവ് മോഹൻലാൽ പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി പ്രവർത്തിച്ചു.

2018ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ നായകനായി പ്രണവ് അരങ്ങേറ്റം കുറിച്ചു.പിന്നീട് പ്രണവ് മോഹൻലാൽനായകനായി എത്തിയ രണ്ടാമത്തെ ചിത്രമാണ് അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ഡിക്ടറ്റീവ് എന്ന ചിത്രമാണ് ആദ്യമായി ജിത്തു ജോസഫ് സംവിധാനം ചെയ്തത്. ആ ചിത്രത്തിനുശേഷം മമ്മീ ആന്റ് മീ , മൈ ബോസ് ,മെമ്മറീസ് എന്നെ ചിത്രങ്ങളും അതിനുശേഷം മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, ആശ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ദൃശ്യം എന്ന ചിത്രവും സംവിധാനം ചെയ്തു. ബോക്സ് ഓഫീസിൽ വളരെ ഹിറ്റ് ആയ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, പിന്നീട് ലൈഫ് ഓഫ് ജോസുട്ടി, ആദി, ഊഴം എന്നിവയാണ് സംവിധാനം ചെയ്ത് മറ്റു ചിത്രങ്ങള്‍.

interview with jithu joseph

HariPriya PB :