ഒരു ദാക്ഷണ്യവുമില്ലാതെ എന്റെ  ഉമ്മാന്റെ പേര്‌ എഡിറ്റ് ചെയ്ത കക്ഷി ഇതാണ്- എഡിറ്റർ അർജു ബെൻ !

ഒരു ദാക്ഷണ്യവുമില്ലാതെ എന്റെ  ഉമ്മാന്റെ പേര്‌ എഡിറ്റ് ചെയ്ത കക്ഷി ഇതാണ്- എഡിറ്റർ അർജു ബെൻ !

കോഹിനൂർ , ടേക്ക് ഓഫ്‌, ഉദാഹരണം സുജാത, ബിടെക് പോലുള്ള ഒരുപാട് നല്ല ചിത്രങ്ങൾക്കുശേഷം അർജു ബെൻ  ഭാഗമായ എന്റെ ഉമ്മാന്റെ പേര് ഇന്ന് റിലീസ് ആവുകയാണ്.ഒരാളുടെ ഒരു സീനിലെ പ്രകടനം നല്ലതാണെങ്കിൽ പോലും ആ സീൻ സിനിമക്ക് ആവശ്യമില്ലാത്തത് ആണെകിൽ ദാക്ഷിണ്യം കൂടാതെ കട്ട് ചെയ്യുക എന്നത് ഒരു എഡിറ്ററുടെ ധർമമാണ്. സിനിമയുടെ അണിയറപ്രവർത്തകർ ഷെയർ ചെയ്ത പോസ്റ്ററിലും ഇത് തന്നെയാണ് കൊടുത്തിരിക്കുന്നത്.ഒരു ദാക്ഷണ്യവുമില്ലാതെ എഡിറ്റ് ചെയ്ത എഡിറ്റർ എന്ന നിലയിൽ അണിയറപ്രവർത്തകർ അദ്ദേഹത്തിനു നന്ദി രേഖപ്പെടുത്തിയിരുന്നു. അത്രയ്ക്ക് നന്നായാണ് അർജു ബെൻ എഡിറ്റ് ചെയ്തിരിക്കുന്നത്. സൈലന്റ് ഹീറോ എന്നാണ് അതേഹത്തെ അണിയറപ്രവർത്തകർ വിശേഷിപ്പിച്ചത്.ഒരു എഡിറ്റർ എന്ന നിലയ്ക്ക് ഒരുപാട് ക്രീയേറ്റീവ് സ്പേസ് ഈ ചിത്രത്തിൽ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അർജു ബെൻ പറഞ്ഞിട്ടുമുണ്ട്. ആരാധകരും അണിയറപ്രവർത്തകരും ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അർജു ബെൻ മെട്രോമാറ്റിനിയോട് പങ്കു വച്ചു.

എന്റെ ഉമ്മാന്റെ പേര് തീയേറ്ററുകളിലേക്ക് എത്തുകയാണ്. എങ്ങനെയാണ് ഈ ചിത്രത്തിന്റെ ഭാഗമായത്?

കോഹിനൂർ സിനിമ ചെയ്തതിനു ശേഷം നല്ലൊരു കഥക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ചിത്രം വരുന്നത്. ജൂലൈ ആരംഭിച്ച വർക്ക് ഒന്നരമാസം കൊണ്ട് പൂർത്തിയായി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ഒരു എഡിറ്റർ എന്ന നിലയ്ക്ക് എന്റെ ഉമ്മാന്റെ പേരിൽ അജുവിന്‌ സ്വന്തം ക്രിയേറ്റീവിറ്റി പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ ?

നല്ല രീതിയിൽ ക്രീയേറ്റീവ് സ്പേസ് ലഭിച്ച ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ഇതിൽ വർക്ക് ചെയ്ത എല്ലാവര്ക്കും ജോസ് സെബാസ്റ്റ്യൻ ആ സ്പേസ് കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്പുട്ട് കൂടി കാരണം ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ടാവും,അത് വക്കിൽ ഗുണം ചെയ്യും. അങ്ങനെ ഒരു ഗുണം ഈ സിനിമയ്ക്കുണ്ട്.

എന്താണ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ?

സിനിമ ഒരു ഫീൽ ഗുഡ് മൂവി ആണ്. രണ്ടു മണിക്കൂർ 10 മിനിറ്റ് ആണ് സിനിമ. ആരെയും ബോർ അടിപ്പിക്കാത്ത സീനുകളാണ് ചിത്രത്തിലുള്ളത്. കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ ഒരുപോലെ ഇഷ്ടപ്പെടുന്ന നന്മയുള്ളൊരു  ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’.

interview with ente ummante peru editor arju benn

HariPriya PB :