അൽഫോൻസ് പുത്രന് വേണ്ടി പാട്ടിന്റെ വരികൾ എഴുതി തുടങ്ങി .. ഇപ്പോൾ മലയാള സിനിമയുടെ പ്രിയ എഡിറ്റർ .. ടേക്ക് ഓഫ് മുതൽ എന്റെ ഉമ്മാന്റെ പേര് വരെ – അർജു ബെന്നിനെ പരിചയപ്പെടാം

അൽഫോൻസ് പുത്രന് വേണ്ടി പാട്ടിന്റെ വരികൾ എഴുതി തുടങ്ങി .. ഇപ്പോൾ മലയാള സിനിമയുടെ പ്രിയ എഡിറ്റർ .. ടേക്ക് ഓഫ് മുതൽ എന്റെ ഉമ്മാന്റെ പേര് വരെ – അർജു ബെന്നിനെ പരിചയപ്പെടാം

ക്രിസ്മസ് റിലീസ് ആയ ‘എന്റെ ഉമ്മാന്റെ പേര്’ ചിത്രത്തിന്റെ എഡിറ്റർ ആണ് അർജു ബെൻ. കോഹിനൂർ, വിമാനം, ടേക്ക് ഓഫ്‌, ഉദാഹരണം സുജാത, ബിടെക് പോലുള്ള ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായ അർജു ബെൻ അദ്ദേഹത്തിന്റെ സിനിമാ പ്രതീക്ഷകളെയും കാരിയറിനെപ്പറ്റിയും മെട്രോമാറ്റിനിയോട് പങ്കു വച്ചു.

എന്റെ ഉമ്മാന്റെ പേര് ചിത്രത്തെപ്പറ്റിയുള്ള  പ്രതീക്ഷകൾ ?

സിനിമ ഒരു ഫീൽ ഗുഡ് മൂവി ആണ്. രണ്ടു മണിക്കൂർ  10 മിനിറ്റ് ആണ് സിനിമ. ആരെയും ബോർ അടിപ്പിക്കാത്ത സീനുകളാണ്  ചിത്രത്തിലുള്ളത്. കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

എഡിറ്റിംഗ് കരിയർ ആരംഭിച്ചതിനെപ്പറ്റി പറയാമോ?

മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് ആണ് പഠിച്ചത്. അതിനുശേഷം  ചെന്നൈയിൽ അൽഫോൻസ് പുത്രന്റെ കൂടെ ഡിജിറ്റൽ ഫിലിം മേക്കിങ് കോഴ്സ് പഠിച്ചു . ശേഷം അവിടത്തന്നെ ടീച്ചർ  ആയി വർക്ക് ചെയ്തു. പിന്നീട് എറണാകുളത്തേക്ക് തിരിച്ചുവന്നതിനുശേഷം മഹേഷ് നാരായണന്റെ  കൂടെ അസോസിയേറ്റ് ആയാണ് ഫിലിം കരിയർ  ആരംഭിച്ചത്. കിളി പോയി ആണ് ആദ്യ സിനിമ പിന്നീട്  മുംബൈ പോലീസ്,ഹൗ ഓൾഡ് ആർ യു,തമിഴ് ചിത്രമായ സെന്തുപോലാമ  എന്നിവയും ചെയ്തു. പിന്നീട് കോഹിനൂരിലാണ് ആദ്യമായി എഡിറ്റിംഗ് ചെയ്തത്.  നല്ല ഒരു കഥയ്ക്കുവേണ്ടി കാത്തിരിക്കുമ്പോഴാണ് ഈ ചിത്രം വരുന്നത്.

എഡിറ്റിനിനു പുറമെ ലിറിക്‌സ്, സ്ക്രിപ്റ്റ് തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ആ എസ്‌പീരിയൻസ് എങ്ങനെയാണ് ?

ഇതു പ്രേമമോ  എന്ന ആൽബത്തിന് ലിറിക്‌സ്  എഴുതിയിട്ടുണ്ട്,2010 ലായിരുന്നു അത്. ആൽബത്തിന് വേണ്ടി ഒൻപതു പാട്ടുകൾ എഴുതി . അതിന്റെ സംഗീത സംവിധാനം നിർവഹിച്ചത് രാജേഷ് മുരുഗേശനാണ്. ബെന്നി ദയാലുംജ്യോത്സ്നയുമാണ് ഗാനം ആലപിച്ചത്.ബോബിയും ജയസിംഹയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. പിന്നീട് എഴുത്തു നിർത്തി എഡിറ്റിംഗിലേക്ക് ശ്രദ്ധിച്ചു. ഇതിനിടയിൽ കട്ടൻകാപ്പി എന്ന ഷോർട് ഫിലിം സംവിധാനം ചെയ്തു. പുതിയ സിനിമ ചെയ്യാൻ പ്ലാനുണ്ട്. എഴുത്തുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തവർഷം ഉണ്ടാവും. വിനയ് ഗോവിന്ദനും അർജു ബെന്നും കൂടിയാണ് സിനിമയ്ക്കുള്ള കഥ എഴുതുന്നത്.

interview with arju benn

HariPriya PB :