‘സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ചിരികള്‍ സമ്മാനിച്ചതിന് നന്ദി’; ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മഞ്ജു വാര്യര്‍

നടന്‍ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സിനിമാ രാഷ്ട്രീയ ലോകത്തുള്ളവര്‍ എത്തിയിരുന്നു. അപ്രതീക്ഷിത വിയോഗം താങ്ങാനാകാത്ത വിഷമത്തിലാണ് സഹപ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രിയതാരത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ‘

‘സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ചിരികള്‍ സമ്മാനിച്ചതിന് നന്ദി’ എന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഇന്ന് രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Vijayasree Vijayasree :