അതാലോചിക്കുമ്പോൾ ആ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല’; എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്; ഇന്ദ്രന്‍സ്

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ ഇന്ദ്രന്‍സ്. തലമുറ വ്യത്യാസമില്ലാതെയാണ് മലയാളി പ്രേക്ഷകർ നടനെ നെഞ്ചിലേറ്റുന്നത്.. കോമഡി വേഷങ്ങളിൽ നിന്നും നിന്നും സീരിയസ് വേഷങ്ങളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകായണ്‌ അദ്ദേഹം . ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇന്ദ്രൻസ്

ഹോം, ഉടൽ എന്നിവയാണ് അടുത്ത കാലത്ത് ഇറങ്ങിയവയിൽ ഇന്ദ്രൻസിന്റെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ. അഞ്ചാം പാതിരയിൽ മിനുട്ടുകൾ മാത്രം വന്ന് പോവുന്ന സൈക്കോ കഥാപാത്രത്തിനും വൻ ജന ശ്രദ്ധ ലഭിച്ചു.വാമനൻ ആണ് ഇന്ദ്രൻസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഡിസംബർ 16 ന് റിലീസ് ചെയ്യാനിക്കുന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഇന്ദ്രൻസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമകളുടെ വിജയ പരാജയം വലിയ കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് പ്രധാനമാവുന്നതെന്ന് ഇന്ദ്രൻസ് പറയുന്നു. സിനിമകൾ പരാജയപ്പെടുന്നത് തന്നെ ബാധിക്കാറുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.

‘വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ഒരു ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ. ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ ആ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല’

‘അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞ് കുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സോഫ് ആണ്’

‘സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കത്തുള്ളൂ. ഇപ്പോൾ പക്ഷെ കുറച്ച് കൂടുതൽ ദിവസം വേണം. ആദ്യമാെക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ’

‘അത് എന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും. കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്ക് നിന്ന് ചെയ്യാം, പക്ഷെ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം. ഇത്തിരി ശ്രദ്ധിക്കാൻ തുടങ്ങി. നല്ല സംവിധായകരുടെ അടുത്ത് എത്തണം ഏതൊരു ആർട്ടിസ്റ്റിന്റെയും ഭാ​ഗ്യം അവിടെ ആണ്’

ബിനിൽ ആണ് വാമനന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. അരുൺ ബാബു ആണ് സിനിമ നിർമ്മിച്ചത്. വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരപ്പിക്കുന്നു. ​ഹൊറർ ക്രെെം ത്രില്ലർ സിനിമയാണ് വാമനൻ എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഉടലിന് ശേഷം ഇന്ദ്രൻസിന്റെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം കാണാനാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

AJILI ANNAJOHN :