സേനാപതി 22 വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു ; ഇന്ത്യൻ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ..

സേനാപതി 22 വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു ; ഇന്ത്യൻ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ..

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനാണ് ഷങ്കർ . ധാരാളം സമയമെടുത്ത് മാത്രം ചിത്രങ്ങൾ ചെയ്യുന്ന ഷങ്കറിന്റെ അടുത്ത ചിത്രമായ ഇന്ത്യൻ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്.പ്രധാന കഥാപാത്രത്തിന്റെ ഒരു കൈ മാത്രമാണ് അക്ഷരങ്ങള്‍ കൂടാതെ പോസ്റ്ററിലുള്ളത്. സേനപതി തിരിച്ചെത്തുന്നുവെന്നതാണ് ടാഗ് ലൈന്‍. ഇന്ത്യന്റെ 22 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നുവെന്ന് ചെറിയ അക്ഷരങ്ങളിലുമുണ്ട്.

1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്
22 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തുവരുന്ന വാര്‍ത്തയെ കമല്‍, ഷങ്കര്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. അജയ് ദേവ്ഗണ്‍ ഈ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നവംബറോടെയാവും ചിത്രീകരണം ആരംഭിക്കുക. ഹൈദരാബാദ് ആവും ലൊക്കേഷനുകളില്‍ ഒന്ന്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രമെത്തും.

indian 2 first look poster

Sruthi S :