അന്ന് ഞങ്ങൾ തകർന്നു പോയി , പക്ഷെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മകൻ കാൻസറിനെ തോൽപ്പിച്ചു – ഇമ്രാൻ ഹാഷ്മി

അന്ന് ഞങ്ങൾ തകർന്നു പോയി , പക്ഷെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മകൻ കാൻസറിനെ തോൽപ്പിച്ചു – ഇമ്രാൻ ഹാഷ്മി

സിനിമ താരങ്ങൾ അവരുടെ അസുഖ വിവരങ്ങളും അതിനെതിരെയുള്ള അവരുടെ പോരാട്ടങ്ങളുമെല്ലാം ആരാധകരോട് പങ്കു വയ്ക്കാറുണ്ട് . സൊനാലി ബിന്ദ്രയും , ഹൃതിക് റോഷന്റെ പിതാവും ഇതിനുദാഹരണമാണ്. ഇപ്പോൾ തന്റെ മകന്റെ കാൻസർ പോരാട്ടത്തെ പറ്റി പങ്കു വയ്ക്കുകയാണ് ഇമ്രാൻ ഹാഷ്മി .

അര്‍ബുദത്തെ തോല്‍പ്പിച്ച്‌ ഇമ്രാന്‍ ഹഷ്മിയുടെ മകന്‍ അയാന്‍ തിരിച്ചെത്തിയിരിക്കുകയാണ്. 2014 ല്‍ ആണ് നാല് വയസ്സുകാരനായ അയാന്‍ അര്‍ബുദബാധിതനാകുന്നത്. അഞ്ച് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം അസുഖത്തില്‍ നിന്നും പൂര്‍ണമായി മോചിതനായിരിക്കുകയാണ്.ഈ സന്തോഷ വാര്‍ത്ത ഇമ്രാന്‍ ഹഷ്മി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാന്‍ അര്‍ബുദത്തില്‍ നിന്ന് മോചിതനായിരിക്കുകയാണ്.

അയാന്റെ അവസ്ഥയെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ ഞാനും ഭാര്യ പര്‍വീണും അന്ന് തര്‍ന്നുപോയിരുന്നു. എന്നാല്‍ ധൈര്യം സംഭരിക്കേണ്ടത് അനിവാര്യമായിരുന്നു. ഞങ്ങളുടെ ആത്മവിശ്വാസം കുടുംബാംഗങ്ങളിലേക്കും പകര്‍ന്നു. അര്‍ബുദ രോഗബാധിതനായ മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകം ഇമ്രാന്‍ ഹഷ്മി പുറത്തിറക്കിയിരുന്നു.

‘ദ കിസ്സ് ഓഫ് ലൗ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം രചിക്കാന്‍ ഇമ്രാന്‍ ഹഷ്മിയെ സഹായിച്ചത് യുവ എഴുത്തുകാരന്‍ ബിലാല്‍ സിദ്ദിഖിയായിരുന്നു. അര്‍ബുദ ബാധിതരായവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രചോദനമേകാനാണ് താന്‍ പുസ്തകം എഴുതാന്‍ തീരുമാനിച്ചതെന്ന് ഇമ്രാന്‍ ഹഷ്മി പറയുന്നു.

imran hashmi about his son’s cancer treatment

Sruthi S :