സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; രാജ്യാന്തരചലച്ചിത്രമേളയിൽ നന്ദിതാ ദാസ്

സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി മാറിയതായും അവർ പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്റ്റേഴ്സിൽ പങ്കെടുക്കുകയായിരുന്നു അവർ.

പ്രേക്ഷകരെ വിവിധ വിഭാഗങ്ങളായി കണ്ടുള്ള സിനിമാ നിർമ്മാണത്തിൽ മാറ്റം വന്നതായി സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു . എല്ലാ സിനിമകളും ഏവർക്കും ആസ്വദിക്കാവുന്നതാണെന്ന് പുതിയകാല ചിത്രങ്ങൾ തെളിയിക്കുന്നതാണ് അദ്ദേഹം പറഞ്ഞു .സെൻസർഷിപ്പിനൊപ്പം സ്പോൺസർഷിപ്പും സിനിമാരംഗത്ത് സജീവമാണെന്ന് സംവിധായകൻ കമൽ കെ എം പറഞ്ഞു.

അസമീസ് സംവിധായകൻ മൊഞ്ജുൾ ബറുവ, നടി ഡോ. ജഹനാര ബീഗം,ഉക്രൈൻ താരം ഓക്‌സാന ചെർകാഷിന, ഹാദി ഖസൻഫാരി, ശ്രീലങ്കൻ സംവിധായകൻ അരുണ ജയവർദ്ധന,മഹേന്ദ്ര പെരേര തുടങ്ങിയവർ പങ്കെടുത്തു. മീര സാഹിബ് മോഡറേറ്ററായിരുന്നു

Noora T Noora T :