ഇടുക്കി ഡാമിൽ ജലനിരപ്പ് അതിവേഗത്തിൽ ഉയരുന്നു – നിമിഷങ്ങൾക്കകം ട്രയൽ റൺ ..

ഇടുക്കി ഡാമിൽ ജലനിരപ്പ് അതിവേഗത്തിൽ ഉയരുന്നു – നിമിഷങ്ങൾക്കകം ട്രയൽ റൺ ..

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ പന്ത്രണ്ടിന് ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററായിരിക്കും ഉയർത്തുക. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം തുറന്നുവിടും.

നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. ജലനിരപ്പ് വളരെ വേഗത്തിൽ വർധിക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പതിനൊന്നുമണിക്ക് ജലനിരപ്പ് 2398.88 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പു നൽകി. ട്രയൽ റൺ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തി.

idukki dam trial run

Sruthi S :