ഞങ്ങൾ ഒക്കെ നിർഗുണൻമാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി – കമലിന് ഇടവേള ബാബുവിന്റെ മറുപടി

ഞങ്ങൾ ഒക്കെ നിർഗുണൻമാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി – കമലിന് ഇടവേള ബാബുവിന്റെ മറുപടി

അമ്മക്കെതിരെ സംസാരിച്ച സംവിധായകൻ കമലിന് മറുപടിയുമായി ഇടവേള ബാബു . അഭിപ്രായങ്ങൾ ആകാം ,പക്ഷെ കുറച്ചു കൂടി മാന്യത വേണമെന്ന് കമലിനയച്ച കത്തിൽ ഇടവേള ബാബു സൂചിപ്പിച്ചു .

കമലിന് ഇടവേള ബാബു അയച്ച കുറിപ്പ്..

ശ്രീ. കമൽ, ഇന്നത്തെ പത്രവാർത്ത‍ കണ്ടു. ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചത് എന്ന് തോന്നിയില്ല… നിലപാടുകളും അഭിപ്രായങ്ങളും ആകാം, പക്ഷെ, കുറച്ചു കൂടെ മാന്യത ആകാമായിരുന്നു. 50 ന് ശേഷമുള്ള അംഗങ്ങൾ ഔധാര്യവും കൈനീട്ടി ജീവിക്കുന്നവർ ആണെന്ന് ആണല്ലോ കാഴ്ചപ്പാട് ..

പക്ഷെ, അവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്. കമൽ എന്ന വ്യക്തിയുടെ മനസ്സിൽ ഞങ്ങൾ ഒക്കെ നിർഗുണൻമാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി. സ്നേഹത്തോടെ മാത്രം, ഇടവേള ബാബു.

മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്‍. ‘മഹാന്‍മാരെന്നു നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ ഇതിനെതിരെ മുന്നോട്ടുവന്നതു ചരിത്രമാണ്. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല’. – കമൽ ചൂണ്ടിക്കാട്ടി.

idavela babu replied to kamals comment

Sruthi S :