ഇടവേള ബാബുവിനെ മാറ്റി വനിതാ കൂട്ടായ്മയുടെ പ്രതിനിധിയെ ജനറല്‍ സെക്രട്ടറിയാക്കി അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമം ! 3 പേരുകള്‍ പരിഗണനയില്‍ ?

ഇടവേള ബാബുവിനെ മാറ്റി വനിതാ കൂട്ടായ്മയുടെ പ്രതിനിധിയെ ജനറല്‍ സെക്രട്ടറിയാക്കി അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമം ! 3 പേരുകള്‍ പരിഗണനയില്‍ ?

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സാഹചര്യത്തിൽ സംഘടനയ്ക്കുള്ളിലും അതൃപ്തി. ഇതേ തുടർന്ന്
ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുന്‍പ് ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന് സംഘടനയുടെ ഭാഗമായി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ചുമതലകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാര്യമായ സ്ഥാനം ഒന്നുമില്ലാതെ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും സംഘടന വിടുമെന്നും പറഞ്ഞ് നേതൃത്വത്തോട് വിലപേശിയ ഇടവേള ബാബു, ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് പിന്‍വാതില്‍ വഴിയാണെന്നും സംഘടനയില്‍ ആരോപണങ്ങളുണ്ട്.

ഇതേ അവസരത്തിൽ പ്രശ്ന പരിഹാരത്തിനായി ‘അമ്മ അസോസിയേഷൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ. വനിതാ സംഘടനയിൽ അംഗമായ ,ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ രാജി വച്ച് പുറത്തേക്ക് പോയ നടിമാരെ ഉൾപ്പെടുത്തി നേതൃത്വം പുനഃക്രമീകരിക്കാനാണ് നീക്കം. ഇടവേള ബാബുവിനെ മാറ്റി റിമ കല്ലിങ്കൽ , രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരിൽ ഒരാളെ നേതൃ സ്ഥാനത്തേക്ക് കൊണ്ട് വരാനുള്ള ശ്രമം ഉണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്.

idavela babu may be removed from amma association responsibilities for W C C

Sruthi S :