കുളിക്കാൻ രാമച്ചം – പുതിയ ബിസിനസുമായി ഹണി റോസ്

കുളിക്കാൻ രാമച്ചം – പുതിയ ബിസിനസുമായി ഹണി റോസ്

സിനിമയിൽ ചുവടുറച്ചതിനു ശേഷം മെല്ലെ ബിസിനെസ്സ് രംഗത്തേക്ക് കടക്കുന്നവരാണ് നടിമാരിൽ മിക്കവാറും. എല്ലാ മേഖലയിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കാൻ ഇതിലൂടെ ഇവർക്ക് സാധിക്കുന്നു. കാവ്യാ മാധവൻ വസ്ത്ര വ്യാപാരത്തിലേക്ക് തിരിഞ്ഞത് പോലെ ഇപ്പോൾ ഹണി റോസും ബിസിനസിലേക്ക് ചുവടു വെക്കുകയാണ്.

വളരെ വ്യത്യസ്തമായി ഇതുവരെ ഒരു താരവും ഇറങ്ങാത്ത മേഖലയിലേയ്ക്കാണ് ഹണിയെത്തുന്നത്.രാമച്ചം കൊണ്ടുള്ള ബാത്ത് സ്‌ക്രബാണ് ഹണി വിപണിയിലെത്തിക്കുന്നത്. തന്റെ നാട്ടിലെ കുറേ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനമാകുമെന്ന സന്തോഷവുമുണ്ട്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഡിസംബര്‍ ഒന്നിനു വൈകിട്ട് നാലിനു ലുലുമാളില്‍ നടക്കും.

സിനിമാ രംഗത്തെ ഏതാനും സഹപ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. ആരാണ് ഉദ്ഘാടനം ചെയ്യുക എന്നത് സര്‍െ്രെപസ് ആണെന്നും ഹണി റോസ് പറഞ്ഞു.ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് 20 വര്‍ഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉല്‍പാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നല്‍കി കൂടുതല്‍ കര്‍ഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു.

honey rose to business field

Sruthi S :