ആഘോഷങ്ങൾ മാത്രമല്ല ക്രിസ്തുമസ് ;എന്താണ് ക്രിസ്തുമസ് ആചാരങ്ങൾ ? അറിയേണ്ടതെല്ലാം..

ആഘോഷങ്ങൾ മാത്രമല്ല ക്രിസ്തുമസ് ;എന്താണ് ക്രിസ്തുമസ് ആചാരങ്ങൾ ? അറിയേണ്ടതെല്ലാം..

ലോകമെമ്പാടും ക്രിസ്തുമസ് രാവിനെ വരവേറ്റ് ആഘോഷത്തിമിർപ്പിലാണ്. യേശുക്രിസ്തുവിന്റെ ജനനം ആഘോഷമാക്കി ജാതിഭേദമന്യേ എല്ലാവരും ആഘോഷമാക്കുമ്പോൾ ക്രിസ്തിയാനികൾക്ക് ഇരുപത്തഞ്ചു നോമ്പ് കഴിഞ്ഞു ഉത്സവ തിമിർപ്പാണ്. കരോളും കേക്കും വൈനുമൊക്കെയായി ആഘോഷങ്ങൾ തകൃതിയാകുമ്പോൾ എന്താണ് ക്രിസ്തുമസിന്റെ ആചാരങ്ങളെന്നും മറ്റും അറിയാത്തവരുണ്ട് . അതിനെപ്പറ്റി കൂടുതൽ അറിയാം..

ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബര്‍ 25 ക്രിസ്തുവിന്‍റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാന്‍ ക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബര്‍ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാന്‍ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമന്‍ ചക്രവര്‍ ത്തി കോണ്‍ സ്റ്റന്റൈന്‍ ഡിസംബര്‍ 25 തന്‍റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. റോമാ സാമ്രാജ്യത്തിന്‍റെ പിന്തുടര്‍ ച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തില്‍ ചരിത്രകാരന്മാന്‍ ക്കിടയില്‍ ഐക്യമുണ്ട്‌. എന്നു മുതല്‍ എന്നതിലാണ്‌ തര്‍ ക്കം. റോമന്‍ സംസ്കാരത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്‍റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. , റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാന്‍ തുടങ്ങി എന്നു കരുതാം.

ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ സുവിശേഷങ്ങള്‍ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകള്‍ ക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവര്‍ ത്തി അഗസ്റ്റസിന്‍റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം പേരുചേര്‍ക്കാന്‍ നസ്രത്തില്‍ നിന്നും ജോസഫ്‌ പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയേയും കൂട്ടി തന്‍റെപൂര്‍വ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവില്‍ ഒരു പുല്‍ ത്തൊട്ടിയില്‍ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിന്‍ തലമുറയില്‍പ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമില്‍ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്‍റെ ജനനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകന്‍ ശ്രമിക്കുന്നത്‌.

ക്രിസ്തുവിന്‍റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതില്‍ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്‍റെ ജനനം മുന്‍ കൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്‍റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങള്‍ക്രിസ്തുവിന്‍ കൊണ്ടുദ്ദേശിക്കുന്നത്‌. ള്‍ക്രിസ്തുവിന്‍ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവര്‍ ചില കഥകളില്‍ രാജാക്കന്മാരാണ്‌ . പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവര്‍ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികള്‍ വന്നത്‌ അറേബ്യയില്‍ നിന്നോ, പേര്‍ഷ്യയില്‍ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.

കത്തോലിക്കര്‍ , പ്രൊട്ടസ്റ്റന്‍റെ സഭകള്‍ , ഗ്രീക്ക്‌ ഓര്‍ത്തഡോക്സ്‌ സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ്‌ സഭ എന്നിവര്‍ ഡിസംബര്‍ 25നാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുന്നത്‌. എന്നാല്‍ പൗരസ്ത്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭകളിള്‍ മിക്കവയും ജനുവരി ഏഴ്‌ യേശുവിന്‍റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്‌, ജറുസലേം, റഷ്യന്‍ , സെര്‍ ബിയന്‍ , മാസിഡോണിയന്‍ , ജോര്‍ജിയന്‍ , യുക്രേനിയന്‍ ഓര്‍ത്തഡോക്സ്‌ സഭകള്‍ ഈ ഗണത്തില്‍പ്പെട്ടവരാണ്‌. കലണ്ടര്‍ രീതികളില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ മൂലമാണ്‌ ഇത്തര‍ത്തില്‍ രണ്ടു തീയതികള്‍ ക്രിസ്തുമസ്സായി വന്നത്‌. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബര്‍ 25 ആണ്‌ ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്‌.

ക്രിസ്തുമസ്സിന്‍റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാള്‍ മതേതരമായ രീതികള്‍ക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്‍മ്മനിയില്‍ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങള്‍ കൈമാറല്‍ എന്നിവ ഉദാഹരണം.

history of christmas

Sruthi S :