ഡോക്ടർ ലൗ വിലെ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധുവും ഡോക്ടറാണ് !ചിത്രങ്ങൾ കാണാം !!!


ഡോക്ടർ ലൗ, ലീവിങ് ടുഗെതര്‍, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനാകുന്നു. നിലീന നായരാണ് ഹേമന്തിന്റെ വധു . ഡോക്ടർ ആണ് നിലീന.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹേമന്ത് തന്നെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച്‌ നടന്നു.

ഫാസിൽ സംവിധാനം ചെയ്ത ‘ലിവിങ് റ്റുഗദർ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹേമന്തിന്റെ സിനിമാ അരങ്ങേറ്റം. തുടർന്ന് കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ഡോക്ടർ ലവ്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

‘ഓർഡിനറി’, ‘പോക്കിരി സൈമൺ’, ‘ചട്ടക്കാരി’, ‘അയാളും ഞാനും തമ്മിൽ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘തെങ്കാശിക്കാറ്റ്’ ആണ് ഹേമന്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

hemand menon got engaged


HariPriya PB :