വിവാദങ്ങൾ കത്തിപ്പടരുമ്പോൾ അവർ പ്രണയിക്കുകയാണ് , സമാധാനത്തോടെ – ഹാരിസണിന്റെയും ഷഹാനയുടെയും ഫോട്ടോഷൂട്ട് വൈറലാകുന്നു …

വിവാദങ്ങൾ കത്തിപ്പടരുമ്പോൾ അവർ പ്രണയിക്കുകയാണ് , സമാധാനത്തോടെ – ഹാരിസണിന്റെയും ഷഹാനയുടെയും ഫോട്ടോഷൂട്ട് വൈറലാകുന്നു …

ഇനിയൊരു കെവിനാകാൻ എനിക്ക് ആഗ്രഹമില്ല എന്ന് പറഞ്ഞ ഹാരിസണും , ഞങ്ങൾക്ക് ജീവിക്കണമെന്ന് ഉറപ്പിച്ച് പറഞ്ഞ ഷഹാനയും വിവാഹിതരായപ്പോൾ കേരളത്തിൽ അലയടിച്ച വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ ആലംകോട്ട് താമസിക്കുന്ന ഇരുവരും പക്ഷെ ദാമ്പത്യ ജീവിതത്തിലെ പ്രണയം വെല്ലുവിളികളെ നേരിട്ട് പങ്കു വയ്ക്കുകയാണ്.

ശക്തമായ വിവാദങ്ങളെ തകർത്ത് ഇരുവരും വിവാഹിതരായപോൾ ക്രിസ്ത്യാനിയായ ഹാരിസണും മുസ്ലിമായ ഷഹാനയും തമ്മിലുള്ള പ്രണയം ഏറെ വിവാദമായിരുന്നു. വാമനപുരം ക്ഷേത്രത്തില്‍വെച്ചാണ് ഇരുവരും മാല ചാര്‍ത്തിയത്. മാല ചാര്‍ത്തിയ ശേഷം ഷഹാനയുടെ തട്ടം നേരെ പിടിച്ചിട്ട് കൊടുക്കുന്ന ഹാരിസണിന്റെ വിഡിയോ പ്രചരിച്ചിരുന്നു.

വീട്ടിലെത്തി ഹാരിസണിന്റെയും ഷഹാനയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത് സുഹൃത്ത് കൂടിയായ അക്ഷയ് ആണ്. അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാകട്ടെ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്.

harrison and shahana photoshoot

Sruthi S :