പണ്ടത്തെ കോമഡികള്‍ ഇന്നില്ല; ൽ അശ്ലീല ഡയലോഗ് കോമഡിയായി പറയാൻ താല്പര്യമില്ലെന്ന് ഹരിശ്രീ അശോകൻ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഹരിശ്രീ അശോകൻ. നിരവധി ഹാസ്യ കഥാപാത്രങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയുടെ അവിഭാജ്യ ഘടകം എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇദ്ദേഹം ചെയ്ത മിക്ക ഹാസ്യ കഥാപാത്രങ്ങളും ഇന്ന് മീമുകളായി കൊണ്ടാട പെടുന്നവയാണ്. പ്രത്യേകിച്ചും പഞ്ചാബി ഹൗസ് രമണൻ എന്ന കഥാപാത്രം. അദ്ദേഹം ഇതിഹാസം ആക്കിയ കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്.

ഇപ്പോഴിതാ സിനിമയിൽ ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നത് എന്തുകൊണ്ട് കുറയുന്നു എന്നതിനേക്കുറിച്ച് പറയുകയാണ് താരം. തനിക്കടുത്ത് വന്ന കഥകൾ ഇഷ്ടമാകാത്തത് കൊണ്ട് ഒഴിവാക്കിയെന്ന് പറയുന്ന നടൻ ഇന്നത്തെ കോമഡിക്ക് പഴയ കാലത്തേതിൽ നിന്ന് വ്യത്യാസം ഉണ്ടെന്നും പറഞ്ഞു. ഒരു സിനിമയിൽ അശ്ലീല ഡയലോഗ് കോമഡിയായി പറയാൻ ആവശ്യപ്പെട്ടെന്നും അത് താൻ നിഷേധിച്ചതായും നടൻ കൂട്ടിച്ചേർത്തു.

പണ്ട് ഞാന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യാറുണ്ടായിരുന്നു. ഇന്ന് അങ്ങനെ ചെയ്യുന്നില്ല. ഒരു ദിവസം മൂന്ന് സിനിമയിലൊക്കെ മുൻപ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് അതിന് പറ്റുന്നില്ല. അടുത്തകാലത്തായി കുറച്ചെങ്കിലും കോമഡിയുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തത് ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയിൽ ആണ്.

പഞ്ചാബി ഹൗസിലെ രമണന്‍ ശരിക്ക് കോമഡിയല്ല. ആ കഥാപാത്രം ചെയ്യുന്നത് ആളുകള്‍ക്ക് കോമഡിയായി തോന്നുന്നതാണ്. അത് ശരിക്കും ആ കഥാപാത്രത്തിന്റെ സ്വഭാവമാണ്. പണ്ടത്തെ ബഹളന്‍ കോമഡികള്‍ ഇന്നില്ല. സിമ്പിളായ കോമഡികളാണ് ഉള്ളത്. വളരെ നാച്ചുറലായിട്ടാണ് ഇന്നത്തെ കോമഡികള്‍ ഉള്ളത്.

കാലഘട്ടത്തിന് അനുസരിച്ച് ഇന്നത്തെ കോമഡികളില്‍ മാറ്റമുണ്ട്. ഒരിക്കല്‍ എന്നോട് ഒരു സംവിധായകന്‍ അശ്ശീല കോമഡി പറയാന്‍ പറഞ്ഞിരുന്നു. അത് വേണോ ഒഴിവാക്കിക്കൂടെയെന്ന് ഞാന്‍ ചോദിച്ചു. അതിന്റെ ഫലമായി അത് മാറ്റി,’ ഹരിശ്രീ അശോകന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

ജയരാജിന്റെ നവരസങ്ങളുടെ സീരീസിൽ വരുന്ന ചിത്രം ‘ഹാസ്യ’മാണ് ഹരിശ്രീ അശോകന്റെ പുതിയ ചിത്രം. ഇന്ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ജപ്പാന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.

AJILI ANNAJOHN :