പൗരത്വ ഭേദഗതി നിയമം; സുഡാനി ടീമിന്റെ പ്രതിഷേധത്തെ പരിഹസിച്ച് ഹരീഷ് പേരടി!

പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രസ്താവനയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹസിച്ച് എത്തിയത്. IFFK യിലെ പാവപ്പെട്ട സിനിമക്കാരുടെ…സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ…അവസരം ഇല്ലാതാക്കിയിട്ട് …അവിടെ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയ്യടികൾക്ക് മാത്രമായി അവർഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിക്ഷേധിച്ച് കഴിഞ്ഞ ദിവസം ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചാണ് ഇവർ പ്രതിക്ഷേതം അറിയിച്ചത്.പൗരത്വ ഭേദഗതിഎന്‍ആര്‍സി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ വ്യക്തമാക്കിയിരുന്നു.അറുപത്തിയാറമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തിരുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

IFFK യിലെ പാവപ്പെട്ട സിനിമക്കാരുടെ…സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ…അവസരം ഇല്ലാതാക്കിയിട്ട് …അവിടെ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയ്യടികൾക്ക് മാത്രമായി അവർഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു…..(അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടേതാണ് )..സാധാരണക്കാരുടെ ബോക്സോഫീസ് കൈയ്യടികൾക്കായി ചർച്ചകൾ നടക്കുന്നുമുണ്ട്..പൗരത്വബില്ലിനെ എതിർക്കുന്ന ഏല്ലാ നല്ല മനസ്സുകളെയും തോൽപ്പിച്ച് വിണ്ടുംകൈയ്യടി …ഏജ്ജാതി പ്രതികരണം…നിങ്ങളോട് തിലകൻ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവർത്തിക്കുന്നു…”കത്തി താഴെയിടെടാ…നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാൻ…..

hareesh perady oppose sudani from nigeria team

Noora T Noora T :