ഉമ്മയുടെ കൈ ഉപ്പ ഫാൻ കൊണ്ട് തല്ലിയൊടിച്ചതോടെ ഞാൻ പ്രതികരിച്ചു , അങ്ങനെയാണ് ഉപ്പ അനിയനെയും കൊണ്ട് നാടുവിട്ടത് – വീണ്ടും ഹനാൻ!

കോളേജ് യൂനിഫോമിൽ മീൻ കച്ചവടം നടത്തി വൈറലായതാണ് ഹാനാൻ . ഒട്ടേറെ ദൂരൂഹതകൾ അതിനെത്തുടർന്ന് ഹനാനെ ചുറ്റിപറ്റി വന്നു. അമ്മയെയും ആണിനേയും നോക്കാൻ ഹനാൻ നടത്തുന്ന പോർട്ടങ്ങൾ ത്തോടെ വൈറലായി . പിന്നീട് ഹനാനെ കുറിച്ച് വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ഇപ്പോൾ തന്റെ ജീവിതകഥ പങ്കു വയ്ക്കുകയാണ് ഹനാൻ . വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ഹനാൻ മനസ് തുറക്കുന്നത്.

ഇപ്പോഴും പലരും ചോദിക്കാറുണ്ട് എന്തിനാണ് മീൻ കച്ചവടം ചെയ്തതെന്ന്. ആ കഥ കുറെ വർഷം മുൻപു തൊട്ട് പറഞ്ഞു തുടങ്ങണം. ഉമ്മ സുഹറയുടെ സ്ഥലം തൃശൂരാണ്, ഉപ്പ ഹമീദിനെ മലേഷ്യയിൽ നിന്ന് മലപ്പുറത്തുള്ള ഒരു കുടുംബം ദത്തെടുത്തു കൊണ്ടുവന്നതാണ്. ഉപ്പയുടെ അനിയത്തി അനയ്‌യിൽ നിന്നാണ് എന്റെ പേരു വന്നത്. അനിയന്റെ പേര് ഹാദി.
ഉപ്പയും ഉമ്മയും വിവാഹശേഷം വളരെ സന്തോഷത്തോടെയാണ് ജീവിച്ചത്. ‘ദോസ്ത് പിക്കിൾസ്’ എന്ന സ്വന്തം ബിസിനസ് നല്ല നിലയിയിലായിരിക്കെ, ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പ അപകടം പറ്റി കിടപ്പിലായി.

പിന്നെ, കുന്ദംകുളത്തു നിന്ന് മുത്തുകൾ വാങ്ങി മാല കോർത്ത് കടകളിൽ കൊടുക്കുന്ന ജോലി തുടങ്ങി. അതും വിജയമായിരുന്നു. ആയിടെ മലേഷ്യയിലേക്ക് സഹോദരിയെ തേടി ഉപ്പ പോയെങ്കിലും ഫലമുണ്ടായില്ല. ഞാനും മാലയുണ്ടാക്കി കൂട്ടുകാർക്കും ടീച്ചേഴ്സിനുമൊക്കെ വിൽക്കുമായിരുന്നു. ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് അങ്ങനെയാണ്.

ഉപ്പ കോൺട്രാക്ട് എടുത്ത് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യാൻ തുടങ്ങിയ കാലത്ത് ചെറുതായി മദ്യപാനം തുടങ്ങി. മദ്യപിച്ചു വന്ന് ഉമ്മയെ തല്ലും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അടുത്തുള്ള കുട്ടികൾക്കൊക്കെ ഞാൻ ട്യൂഷനെടുക്കുമായിരുന്നു. പ്ലസ്ടു പരീക്ഷ അടുത്ത സമയം. വണ്ടിയിടിച്ച് പരുക്കേറ്റ ഉമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉപ്പ തയാറായില്ല. ഇതിനിടെ ഉമ്മയുടെ കൈ ഉപ്പ ഫാൻ കൊണ്ട് തല്ലിയൊടിച്ചു. പിടിവിട്ടു പോയ ഞാൻ ശക്തമായി പ്രതികരിച്ചു. കുറച്ചുദിവസം കഴിഞ്ഞ് അനിയനെയും കൊണ്ട് ഉപ്പ വീടുവിട്ടു പോയി. വാടക കൊടുക്കാനില്ലാതെ ഞങ്ങൾക്കും ഇറങ്ങേണ്ടിവന്നു. എന്റെ കാര്യങ്ങൾ അറിയാവുന്ന ആതിര എന്ന കൂട്ടുകാരി, എന്നെയും ഉമ്മയെയും അവരുടെ വീട്ടിൽ നിർത്തി. ഹനാൻ പറയുന്നു.

hanan about family

Sruthi S :