ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന പ്രണയമാണ് അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും. ഇരുവരും എന്ത് ചെയ്താലും അത് വാര്‍ത്തയാണ് .മലയാളികള്‍ക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ പുരസ്കാരം അടക്കം നേടിയിട്ടുള്ള ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകള്‍ മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്നതാണ്. പാട്ടു പോലെത തന്നെയാണ് ഗോപി സുന്ദറിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയുന്നതാണ്. ഗോപിയുടെ പ്രണയങ്ങളും വിവാഹവുമൊക്കെ എന്നും ആരാധകരുടെ ശ്രദ്ധ നേടിയതാണ്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗോപി സുന്ദര്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ക്കും ഗോപി സുന്ദര്‍ നേരിടാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള പ്രണയം തുറന്നു പറഞ്ഞതു മുതല്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഗോപി സുന്ദര്‍ നേരിടുന്നത്. നേരത്തെ ഗോപി ഗായിക അഭയയുമായി പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ ഗോപി സുന്ദര്‍ പങ്കുവച്ച പുതിയ ചിത്രത്തിനും മോശം അര്‍ത്ഥം വച്ചു കൊണ്ടുള്ള കമന്റുമായി ചിലരെത്തിയിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തു നിന്നുമുള്ളൊരു ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. പിന്നാലെ ചിലര്‍ കമന്റുമായി എത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.
ഞാനും എന്റെ തബലയും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ തന്റെ ചിത്രം പങ്കുവച്ചത്. ചിത്രത്തില്‍ കുട്ടി ഗോപി സുന്ദര്‍ തബല വായിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. രാമനാഥന് ഇതും വശമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതിന് ഒരാള്‍ നല്കിയ കമന്റ് ശ്രദ്ധ നേടുകയായിരുന്നു. രണ്ട് തബല ഉണ്ടല്ലോ എന്നായിരുന്നു കമന്റ്. ഡബ്ബിള്‍ മീനിംഗ് കമന്റ് ആരാധകരുടെ ശ്രദ്ധയില്‍ പെട്ടത് പോലെ തന്നെ ഗോപിയുടേയും ശ്രദ്ധ നേടി.
പിന്നാലെ ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്തു. ആദ്യം നീ പോയി ഒരു തബലയുടെ ഫോട്ടോ കണ്ടുപഠിക്കൂവെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ്അതേസമയം ഗോപി സുന്ദറിനെ അനൂകലിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്. ആവശ്യത്തിനുളള കാശ് നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി നിങ്ങള്‍ക്ക് സംഗീതത്തില്‍ മാത്രം ശ്രദ്ധിക്കാനും നല്ല പാട്ടുകള്‍ ഉണ്ടാക്കാനും ശ്രമിച്ചുകൂടെ. തലമുറകള്‍ നിലനില്‍ക്കുന്ന നല്ല പാട്ടുകള്‍ നിങ്ങള്ക്കുണ്ടാക്കാനാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഐ ലവ് യു എന്നാണ് ഇതിന് ഗോപി സുന്ദര്‍ നല്കിയ മറുപടി.