പ്രയാഗ മാര്‍ട്ടിന്‍ സെന്‍സേഷന്‍ ആണെന്ന് ഗോകുല്‍ സുരേഷ് ; തിരികെ പുകഴ്ത്തി പ്രയാഗയും

ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് പ്രയാഗ മാർട്ടിൻ. പ്രയാഗ മാര്‍ട്ടിന്‍ ഒരു സെന്‍സേഷന്‍ തന്നെയെന്ന് ഗോകുല്‍ സുരേഷ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് താരം സുഹൃത്തും സഹപ്രവര്‍ത്തകയുമായ പ്രയാഗയെ പുകഴ്ത്തിയത്. ഉള്‍ട്ട എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുന്നത്.

നിങ്ങളുടെ നായിക ഒരു സെന്‍സേഷന്‍ ആകുമ്പോൾ സ്വാഭാവികയും നിങ്ങളും തിളങ്ങും എന്നാണ് ഗോകുല്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഗോകുല്‍ കഴിവും വിനയവുമുള്ള നടനാണെന്നാണ് പ്രയാഗ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നത്. ഗോകുലിനൊപ്പം അഭിനയിച്ചത് ഏറെ ആസ്വദിച്ചാണെന്നും പ്രയാഗ പറഞ്ഞു.

2014ല്‍ പുറത്തിറങ്ങിയ പിസാസിലുടെ പ്രയാഗ മാർട്ടിന്റെ തുടക്കം. നര്‍ത്തകി കൂടിയാണ് പ്രയാഗ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകള്‍ ചെയ്യ്തു. ഒരു മുറൈ വന്ത് പാര്‍തായ, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്ദാദ് ഹോട്ടല്‍, പാവ, ഒരേ മുഖം എന്നിവയാണ്‌ മലയാള ചിത്രങ്ങള്‍.

നടൻ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് വിപിന്‍ ദാസ് സംവിധാനം നിർവഹിച്ച മുത്തുഗവ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ്.

gokul suresh instagram post

HariPriya PB :