സംസാരിക്കാൻപോലും അറിയില്ലാത്ത ഒരു പച്ചമനുഷ്യൻ ആയിരുന്നു, കഴിഞ്ഞ പന്ത്രണ്ടു പതിമൂന്ന് വർഷമായി അദ്ദേഹം സംസാരിക്കുന്ന ശൈലി തന്നെ മാറി; രജനികാന്തിനെ കുറിച്ച് ഗീത

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗീത .മലയാളം തമിഴ് സിനിമകളിൽ ഒക്കെ അവർ അഭിനയിച്ചിട്ടുണ്ട് .
ഞാനും രജനി സാറും ഒരുമിച്ച് ചെയ്ത ആദ്യത്തെ സിനിമ ബ്ളാക്ക് ആൻഡ് വൈറ്റ് ആയിരുന്നുവെന്ന് നടി ഗീത. അന്നെല്ലാം അദ്ദേഹത്തോട് സംസാരിക്കാൻ പോലും ഭയമാണ്. അദ്ദേഹം ഹീറോ ആയി അഭിനയിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. ചെറുപ്പക്കാരൻ, സംസാരിക്കാൻപോലും അറിയില്ലാത്ത ഒരു പച്ചമനുഷ്യൻ ആയിരുന്നു. കഴിഞ്ഞ പന്ത്രണ്ടു പതിമൂന്ന് വർഷമായി അദ്ദേഹം സംസാരിക്കുന്ന ശൈലി തന്നെ മാറി. വളരെ പക്വമായി, അർത്ഥപൂർണ്ണമായി സംസാരിക്കുന്നു. നമുക്കൊന്നും ഒരിക്കലും ആ ഒരു തലത്തിലെത്താൻ സാധിക്കുമെന്ന് പോലും തോന്നുന്നില്ല. എന്നിട്ടും രജനി സാറിനോട് പോയി സംസാരിക്കുക എന്നത് ഒരു ഭയമാണ്- ഗീത പറയുന്നു.

ഞാൻ പുറത്തെവിടെയെങ്കിലും പോയാൽ ആളുകൾ വിജയുടെ അമ്മ, ജയം രവിയുടെ അമ്മ എന്നെല്ലാം പറയുന്നത് കേൾക്കാം. അത്തരത്തിൽ തിരിച്ചറിയപ്പെടുന്നത് സന്തോഷം. എന്നാൽ എന്റെ തലമുറയിലെ ആളുകൾ ഇപ്പോഴും കാണുമ്പൊൾ നിങ്ങളുടെ പുതു പുതു അർഥങ്ങൾ എന്ന സിനിമ ഞങ്ങളുടെ ഓൾ ടൈം ഫേവറിറ്റ് ആണ് എന്നെല്ലാം പറയാറുണ്ട്. 1989 ലാണ് പുതു പുതു അർഥങ്ങൾ റിലീസ് ആയത്. കൽക്കി, ശിവകാശി, അഴകിയ തമിഴ് മകൻ ഇങ്ങനെയുള്ള സിനിമകളുടെ പേരിലെല്ലാം ഇപ്പോഴും ആളുകൾ തിരിച്ചയുമ്പോൾ, ഞാൻ നല്ല സിനിമകളുടെ ഭാഗമായാണ് തമിഴ് ഇൻഡസ്ട്രിയിൽ നിന്നിട്ടുള്ളത് എന്ന് മനസ്സിലാവുകയും, അതിലഭിമാനം തോന്നുകയും ചെയ്യും. ഞാൻ ഏകദേശം 40-50 തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഇവയിൽ ബഹുഭൂരിപക്ഷവും ഹിറ്റ് സിനിമകൾ ആയതുകൊണ്ട് ജനങ്ങൾക്കെന്നെ മറക്കാൻ സാധിച്ചിട്ടില്ല- ഗീത പറയുന്നു

മമ്മൂട്ടി സാറിനൊപ്പം ഞാൻ 16 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദളപതിയിൽ എനിക്ക് രണ്ടോ മൂന്നോ ഡയലോഗുകളേ ഉള്ളൂ. എന്നിട്ടും ഞാൻ ആ സിനിമ ചെയ്യാൻ കാരണം സുഹാസിനി മാഡമാണ്. അവരുടെ പെൺ എന്ന സീരിയലിൽ ഞാൻ അഭിനയിച്ചിരുന്നു. ആ സീരിയൽ ഷൂട്ടിങ് കഴിഞ്ഞ സമയത്താണ് ദളപതി ഷൂട്ടിങ് ആരംഭിക്കുന്നത്. അന്നെല്ലാം പേപ്പറിൽ പരസ്യം വരാറുണ്ട്. കമൽ, മണിരത്നം, മമ്മൂട്ടി സിനിമ വരുന്നു എന്ന പരസ്യം പേപ്പറിൽ കണ്ട്, എനിക്കെല്ലാം എന്നാണാവോ ഇങ്ങനെ ഒരു സിനിമയിൽ അവസരം കിട്ടുക എന്ന് ആത്മഗതം പറഞ്ഞു. അന്ന് തന്നെയാണ് എനിക്ക് സിനിമയിലേയ്ക്കുള്ള വിളി വന്നത്.അമേരിക്കയിൽ നമുക്ക് പ്രൈവസി വളരെ കൂടുതലാണ്.

കടയിൽ പോകാം, ബസ്സിൽ യാത്ര ചെയ്യാം, സൂപ്പർ മാർക്കറ്റിൽ പോകാം. സാക്ഷാൽ രജനി സാർ പോലും തെരുവിലൂടെ പോയാൽ ആളുകൾ അദ്ദേഹത്തെ നോക്കി ചിരിക്കും, കൂടി വന്നാൽ കൂടെ നിന്നൊരു ഫോട്ടോ എടുക്കും. അതിനുമപ്പുറം തിക്കിത്തിരക്കി ബഹളം ഒന്നും ഉണ്ടാക്കില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല. ഞാൻ അതൊരു കുറ്റമായി പറയുകയല്ല, ഇവിടെ ഉള്ളവർ സിനിമാ താരങ്ങളെ കാണുന്നത് വളരെ ആരാധനയോടെയാണ്. താരങ്ങളെ കണ്ടുമുട്ടണം എന്നത് ഒരു ആഗ്രഹമായി കൊണ്ട് നടക്കുന്നവരാണ്.കന്നഡ ഇൻഡസ്ട്രിയിൽ എന്നെ അഴുമൂഞ്ചി ഗീത എന്നാണ് വിളിക്കുന്നത്.

മലയാളത്തിലും ദുഃഖപുത്രി വേഷങ്ങൾ ഒരുപാട് ചെയ്തു. പോസ്സസീവ് ആയൊരു കഥാപാത്രം ചെയ്തത് റഹ്‌മാനോടൊപ്പം പുതു പുതു അർഥങ്ങൾ എന്ന സിനിമയിലാണ്. എന്റെ വ്യക്തിത്വവുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രം ആയിരുന്നു അത്. ഭർത്താവ് എവിടെയും പോകാൻ പാടില്ല എന്ന് വാശി പിടിക്കുന്ന, ഭർത്താവ് ഉപേക്ഷിച്ചു പോകുമോ എന്ന ഭയമുള്ള ഒരു കഥാപാത്രം. യാഥാർഥ്യം എന്തെന്നാൽ ഈയടുത്ത കാലം വരെ നമ്മുടെ നാട്ടിലെ ഭൂരിഭാഗം ദമ്പതികൾക്കിടയിലും ഇത്തരം ഒരു പൊസ്സസ്സീവ്നെസ് ഉണ്ടായിരുന്നു എന്നതാണ്.എ ന്നെ കുറിച്ച് തമിഴ് ഇൻഡസ്ട്രിയിൽ പ്രചരിച്ചിട്ടുള്ള തെറ്റായൊരു വിവരം ഞാൻ ഇന്ത്യയ്ക്ക് വെളിയിൽ ആയതുകൊണ്ട് അഭിനയിക്കാൻ വരില്ല എന്നതാണ്. ഒരു ഫ്‌ളൈറ്റ് യാത്രയുടെ ദൂരമല്ലേ ഉള്ളൂ, വിളിച്ചാൽ തീർച്ചയായും വരും.

ഗീത അഭിനയിക്കാൻ വരില്ല എന്ന വാർത്ത ഒരിക്കലും ഉണ്ടാകാൻ പാടില്ല. ധനുഷ്, വിജയ് സേതുപതി എന്നിവരുടെ കൂടെ ഒരു സിനിമ എങ്കിലും ചെയ്യണം എന്നാഗ്രഹമുണ്ട്. വാരിസിൽ എന്തുകൊണ്ടാണ് അഭിനയിക്കാഞ്ഞത്, നിങ്ങൾ അല്ലെ വിജയുടെ അമ്മയായി തിളങ്ങിയ നടി എന്നെല്ലാം പലരും എന്നോട് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു ആരെ വിളിക്കണം എന്നത് സംവിധായകന്റെ ഇഷ്ടമാണ്. പുള്ളിക്ക് എന്നെ വിളിക്കാൻ തോന്നിക്കാണില്ല എന്ന്.- ഗീത ​വാചാലയായി

AJILI ANNAJOHN :