5 കോടി മുടക്കിയ ചിത്രത്തിന് 26 ദിവസം കൊണ്ട് 120 കോടി !!! ഗീത ഗോവിന്ദം സംവിധായകന് കോടികൾ സമ്മാനം നൽകി നിർമാതാവ് ..

5 കോടി മുടക്കിയ ചിത്രത്തിന് 26 ദിവസം കൊണ്ട് 120 കോടി !!! ഗീത ഗോവിന്ദം സംവിധായകന് കോടികൾ സമ്മാനം നൽകി നിർമാതാവ് ..

ഇന്ത്യൻ സിനിമ ലോകമെമ്പാടും ഇപ്പോൾ വിജയ് ദേവരകൊണ്ടയാണ്‌ തരംഗം . അർജുൻ റെഡ്ഢി നേടിക്കൊടുത്ത വിജയത്തിന്റെ അലയൊലികൾ ഇപ്പോളും ഒടുങ്ങിയിട്ടില്ല. അപ്പോളാണ് ഗീത ഗോവിന്ദം റിലീസ് ആയത്. ചിത്രത്തിലെ ഇൻകേം ഇൻകേം എന്ന ഗാനം സൂപ്പർ ഹിറ്റാണ്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഗീത ഗോവിന്ദം എന്ന ചിത്രം നിർമിച്ചിരിക്കുന്നത് അല്ലു അർജുന്റെ പിതാവും നിർമാതാവുമായ അല്ലു അരവിന്ദാണ്.

ചിത്രം ഇറങ്ങി 26 ദിവസത്തിനുള്ളില്‍ ചിത്രം നേടിയത് 123 കോടി രൂപയാണ്. അഞ്ച് കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയ്യേറ്റര്‍ വിതരണാവകാശം തന്നെ വിറ്റ് പോയത് 15 കോടി രൂപക്കാണ്. ചിത്രത്തിന്റെ മുതല്‍മുടക്കിന്റെ 370 ശതമാനം തുക ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു.

പ്രതീക്ഷിക്കാത്ത ലാഭം നേടിതന്നെ സംവിധായകന് പ്രതിഫലത്തിന് പുറമേ വലിയൊരു സമ്മാനം നല്‍കാന്‍ നിര്‍മ്മാതാവ് മറന്നില്ല.
സിനിമയ്ക്ക് കിട്ടിയ ലാഭത്തില്‍ നിന്ന് അല്ലു അരവിന്ദ് 10 കോടി രൂപയാണ് പരശുറാമിന് നല്‍കിയത്. വിജയ് ദേവരക്കൊണ്ടക്ക് വിജയനായകന്‍ എന്ന ഇമേജും ചിത്രം നല്‍കി. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലേലം ചെയ്ത് 25 ലക്ഷം രൂപമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. ഇത്തരം സംഭവങ്ങള്‍ വിജയ് ദേവരക്കാണ്ടയെ പ്രേക്ഷകരുടെ പ്രിയനടനാക്കി മാറ്റിയിരുന്നു.

geetha govindam movie collection

Sruthi S :