ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജീവിത കഥ സിനിമയാകുന്നു…..

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് ഫ്രാങ്കോ മുളക്കല്‍. കാത്തോലിക്കാ ചരിത്രത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ് ആണ് ഇദ്ദേഹം. ഫ്രോങ്കോ മുളക്കലിന്റെ ജീവിതകഥയാണ് ഇപ്പോള്‍ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ദി ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്റ് ദി ഷെപ്പേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍രെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്.

കാവേലില്‍ ഫിലിംസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ മലയാളം തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങള്‍ വേഷമിടുന്നതായാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ഭാഷകളിലും എത്തുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം ഡല്‍ഹിയിലും ജലന്ധറിലുമായി അടുത്ത മാസം അവസാനം നടക്കും. യഥാര്‍ത്ഥകഥയെ വെല്ലുന്ന രീതിയിലാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

ഫ്രാങ്കോ മുളക്കലിന്റെയും ഒരു കന്യാസ്ത്രീയുടെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളും പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതിനെതുടര്‍ന്ന് കൊച്ചി നഗരത്തില്‍ നടന്ന സമരവും ചിത്രത്തില്‍ ഉണ്ട്. അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ജെസിയും ജോസിയുമാണ്. 2013 ല്‍ ഇറങ്ങിയ ഫോര്‍ സെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആന്റോ ഇലഞ്ഞി.

2018 സെപ്തംബര്‍ 21 നായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കേരള പോലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പേടുത്തിയത്. അതായത് 2018 ജൂണ്‍ മാസത്തിലാണ് ഒരു കന്യാസ്ത്രീ തന്നെബിഷപ്പായ ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.2014 മുതല്‍ 2016 വരെയുള്ള സമയത്ത് 13 തവണ തന്നെ അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജലന്ധറില്‍ നിന്നും കൊച്ചിയിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു കേരള പോലീസ്. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത.

Franco Mulakkal’s story become movie

Noora T Noora T :