അനധികൃതമായി സിനിമ പകർത്തിയാൽ ഇനി മൂന്ന് വർഷം തടവും 10 ലക്ഷം പിഴയും ;പൈറസിക്ക് മൂക്ക് കയറിടാനൊരുങ്ങി ക്യാബിനറ്റ്

പൈറസിയും പകര്‍പ്പവകാശ ലംഘനവും തടയുന്നതുമായി ബന്ധപ്പെട്ടു ക്രിമിനല്‍ വ്യവസ്ഥകള്‍ കൊണ്ടു വരാനായി 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതിയ്ക്ക് ക്യാബിനറ്റ് അംഗീകാരം നല്‍കി.

അനധികൃതമായി സിനിമ ക്യാമറയില്‍ പകര്‍ത്തുകയോ, പകര്‍പ്പുകളുണ്ടാക്കുകയോ ചെയ്താല്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും അടയ്ക്കേണ്ടി വരും.

ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതി പ്രകാരം, പകര്‍പ്പവകാശ ഉടമയുടെ ‘എഴുതപ്പെട്ട അധികാരപ്പെടുത്തല്‍’ ഇല്ലാതെ ഏതെങ്കിലും വ്യക്തി റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു സിനിമ പകര്‍ത്തുകയോ,ഒരു സിനിമയുടെ പകര്‍പ്പ് മറ്റുള്ളവര്‍ക്ക് നല്‍കുകയോ, അല്ലെങ്കില്‍ അതിനു ശ്രമിക്കുകയോ; ഒരു സിനിമ പകര്‍ത്താനോ പകര്‍പ്പ് മറ്റുള്ളവര്‍ക്കു നല്കാന്‍ സഹായിക്കുകയോ ചെയ്താല്‍ അവര്‍ ഈ ശിക്ഷയ്ക്ക് വിധേയരാകും.

filim piracy

HariPriya PB :