ഫഹദും ഫർഹാനുമല്ല സിനിമയിൽ ആദ്യം അരങ്ങേറ്റം കുറിച്ചത്; സംവിധായകന്റെ വീട്ടിൽ ഒളിച്ചിരുന്ന താരത്തെ അറിയാമോ?

മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ് ഫാസിൽ. മുപ്പതോളം ചലച്ചിത്രങ്ങൾ മലയാളികൾക്ക് ഫാസിൽ സംവിധാനം ചെയ്തിരിക്കുന്നു. ഈ സംവിധാന മികവിലൂടെ ഒരുപിടി നല്ല സിനിമകൾ മായാളികൾക്ക് ലഭിച്ചു .

ഫാസിലിന്റെ മക്കളായ ഫഹദും ഫർഹാനുമാണ് സിനിമയിൽ ആദ്യം അരങ്ങേറ്റം കുറിച്ചത് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ആ ധാരണ ഇപ്പോൾ തെറ്റുകയാണ്. ഫാസില്‍ എന്ന സംവിധായകന്റെ വീട്ടില്‍ ആരും അറിയാത്ത മറ്റൊരു താരം ഉണ്ട്. സഹോദരങ്ങൾക്ക് മുൻപ് തന്നെ സിനിമയിൽ ഒരു കൈ നോക്കി ഈ താരം. അത് മാത്രമല്ല ആദ്യമായി അഭിനയിച്ചതാകട്ടെ നമ്മുടെ മമ്മൂട്ടി ചിത്രത്തിൽ..

ഫാസിലിന്റെ പുത്രിയും ഫഹദിന്റെയും, ഫര്‍ഹാന്റെയും സഹോദരിയുമായ ഫാത്തിമ ഫാസിലാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബാലതാരമായി അരങ്ങേറ്റം കുറിച്ചത് 1987-ല്‍ പുറത്തിറങ്ങിയ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിലെ നായികയുടെ കുട്ടിക്കാലമായിരുന്നു ഫാത്തിമ അവതരിപ്പിച്ചത്.

മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയായിരുന്നു ഈ ചിത്രം. സ്വന്തം അച്ഛന്റെ ചിത്രത്തിൽ തന്നെയായിരുന്നു ബാലതാരമായി ഫാത്തിമയുടെ അരങ്ങേറ്റവും എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. രാജീവ് രവി സംവിധാനം ചെയ്ത 2014 ൽ റിലീസ് ആയ ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആയിരുന്നു ഫർഹാൻ ഫാസിൽ മലയാള സിനിമയിലേക്ക് എത്തിയത്. എന്ന ഫഹദ് ആകട്ടെ ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള തുടക്കം.

ഒരിക്കൽ സിബിൽ മലയിൽ ഒരു അഭിമുഖത്തിൽ ഇപ്രകാരം പറഞ്ഞു.. ഒരു വാണിജ്യ ചിത്രമെന്ന നിലയില്‍ മമ്മൂട്ടിക്ക് ഫാസിലിന്റെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തിനോടായിരുന്നു താല്‍പ്പര്യമെന്നും, ‘തനിയാവര്‍ത്തനം’ എന്ന ചിത്രത്തില്‍ മമ്മൂട്ടി വലിയ താല്‍പര്യമില്ലെതായാണ് അഭിനയിച്ചതെന്നും തുറന്ന് പറയുകയുണ്ടായി. സഹോദരങ്ങള്ക്ക് മുൻപ് തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെന്നുള്ള ക്രെഡിറ്റ് ഫാത്തിമ ഫാസിലാണ്.

Fazil Famiily

Noora T Noora T :