53 വയസിലും സൽമാൻ ഖാൻ അവിവാഹിതനായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി കുടുംബം !

ബോളിവുഡിലെ മാസിൽമാനാണ് സൽമാൻ ഖാൻ. 53 വയസ്സായിട്ടും സൽമാൻ ഇപ്പോളും സിംഗിൾ ആണ്. ഒട്ടേറെ പ്രണയത്തിലൂടെ കടന്നു പോയ സൽമാൻ ഖാൻ എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന സംശയത്തിലാണ് ആളുകൾ.

സല്‍മാന്‍ ഖാന്‍ അന്‍പത്തിമൂന്നാം വയസിലും ബാച്ചിലറായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ കുടുംബവുമായ ബന്ധപ്പെട്ട വൃത്തങ്ങള്‍. “സല്‍മാന്‍ എന്നും കുടുംബത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന വ്യക്തിയാണ്. ഒരുപാട് തവണ അദ്ദേഹം വിവാഹത്തിന്റെ അടുത്തെത്തിയിരുന്നു. എന്നാല്‍ അതൊന്നും തന്നെ നടന്നില്ല. എന്തെന്നാല്‍ ഓരോ തവണയും അദ്ദേഹത്തിന് തന്റെ കുടുംബത്തോളം പ്രാധാന്യം മറ്റൊരു വ്യക്തിക്ക് നല്‍കാനായില്ല. പങ്കാളിക്ക് തന്റെ സ്‌നേഹം പൂര്‍ണമായും കൊടുക്കാനായില്ലെങ്കില്‍ അത് നീതികേടാകുമെന്ന് സല്‍മാന്‍ കരുതുന്നു. അതാണ് ഇന്നും അദ്ദേഹം ബാച്ചിലര്‍ ആയി തുടരാനുള്ള കാരണം.

സല്‍മാന്‍ വിവാഹം കഴിച്ചു കാണാന്‍ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ മാറ്റിവച്ച്‌ തന്റെ കുടുംബത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ്‌അദ്ദേഹം ആഗ്രഹിച്ചത്. കുടുംബമാണ് സല്‍മാന് എല്ലാം. സോമി അലിയുമായും സംഗീത ബിജ്ലാനിയുമായുമുണ്ടായിരുന്ന ബന്ധം വിവാഹം വരെ എത്തിയതാണ്. വിവാഹ ക്ഷണക്കത്തുകള്‍ പോലും അടിച്ചതാണ്. 2000ത്തിന്റെ തുടക്കത്തില്‍ ഐശ്വര്യ റായിയുമായുള്ള പ്രണയം വിവാഹത്തിന്റെ വക്കിലെത്തിയതാണ്. കത്രീന കൈഫ് ആ കുടുംബത്തിലെ ആളാകേണ്ടതായിരുന്നു… തനിക്ക് തന്റെ വീട്ടുകാരോടുള്ള ഈ നിസ്വാര്‍ത്ഥമായ സ്‌നേഹം പങ്കാളിക്ക് മനസിലാക്കാന്‍ കഴിയുമോ എന്ന ആ ഭയമാണ് അദ്ദേഹത്തെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.

family about salman khans single status

Sruthi S :