മലയാള സിനിമയ്ക്ക് അഭിമാനിക്കാം.മെൽബണിൽ മികച്ച നടനുള്ള ലിസ്റ്റിൽ ഫഹദ് ഫാസിൽ

മലയാള സിനിമയ്ക്ക് അഭിമാനിക്കാം.മെൽബണിൽ മികച്ച നടനുള്ള ലിസ്റ്റിൽ ഫഹദ് ഫാസിൽ

മലയാള സിനിമയ്ക്ക് അഭിമാനിക്കാം.മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തവരുടെ പട്ടികയില്‍ മോളിവുഡ് റിയലസ്റ്റിക്ക് ആക്ടര്‍ ഫഹദ് ഫാസിലും ഇടം പിടിച്ചിരിക്കുകയാണ്.


ഇന്ത്യന്‍ സിനിമയെ അടക്കിഭരിക്കുന്ന ബോളിവുഡ് സിനിമയ്ക്ക് വെളിയില്‍ നിന്നും ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്ന സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഒരേ ഒരു നടന്‍ ഫഹദ് ഫാസിലാണ്. ദിലീഷ് പോത്തന്‍ – ഫഹദ് ഫാസില്‍ ടീമിന്‍റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’എന്ന ചിത്രത്തിലെ മികവുറ്റ പ്രകടനമാണ് ഫഹദിനെ മികച്ച നടന്‍ എന്ന നേട്ടത്തിന്‍റെ തുഞ്ചത്ത് എത്തിച്ചിരിക്കുന്നത്.


‘അക്ഷയ് കുമാര്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ്’, തുടങ്ങിയ താരങ്ങളാണ് ഫഹദ് ഫാസിലിന് പുറമേ മെല്‍ബണ്‍ ഫെസ്റ്റിവലില്‍ മികച്ച നടനുള്ള മത്സരത്തില്‍ പരിഗണിക്കപ്പെട്ട മറ്റ് അഭിനേതാക്കള്‍.AshiqShiju
Fahadh Faasil melbourne best actor

metromatinee Tweet Desk :