അന്ന് ഫഹദിന്റെ ഉമ്മയ്ക്ക് നസ്രിയ ഒരു ഉറപ്പ് നൽകി !

മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും . രണ്ടാളും വിവാഹിതരാകുന്നുവെന്നു വാർത്ത വന്നപ്പോൾ പ്രായ വെത്യാസമൊക്കെ ഒരുപാട് ചർച്ച ആയെങ്കിലും ജീവിതം എല്ലാവര്ക്കും മാതൃകയാകുകയായിരുന്നു .

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ ജോഡികളായി മാറിയ ഫഹദ് ഫാസിലിനും നസ്രിയയ്ക്കും ജീവിതത്തെ കുറിച്ചും പറയാനുള്ളത് വ്യത്യസ്തമായ കഥയാണ്. .

ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ് നടക്കുന്നു. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: “എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം.”

അത്ര ഹോണസ്റ്റ് ആയ ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ലെന്ന് ഫഹദ് ഫാസില്‍. ഫഹദിന്റെ ഉമ്മയ്ക്കാണെങ്കില്‍ പരിചയപ്പെടുന്നതിന് മുമ്ബേ നസ്രിയയെ ഇഷ്ടപ്പെടുകയും ചെയ്തു. ഉമ്മ നോക്കുമ്ബോലെ ഷാനുവിനെ നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ ഫഹദിന്റെ ഉമ്മയ്ക്ക് അന്ന് കൊടുത്തത്.

അവളെ നോക്കിയതു പോലെ ഞാന്‍ വേറെ ആരെയും നോക്കിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ അതുകൊണ്ട് തന്നെ ഫഹദിനും ഒരു മടിയുമില്ല.ചിലര്‍ പ്രണയത്തിലാവണമെന്നത് ചിലപ്പോള്‍ കാലത്തിന്റെ അനിവാര്യതയാകാം..

കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം എത്തുന്നത്. സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, അടുത്തിടെയായിരുന്നു ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായാണ് ട്രാന്‍സ് അണിയറയില്‍ ഒരുങ്ങുന്നത്. 20 കോടിക്ക് മുകളിലാണ് നിര്‍മ്മാണ ചെലവ് എത്തിയിരിക്കുന്നതെന്നും അറിയുന്നു.

ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയോടെയാണ് ട്രാന്‍സ് എത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലായിരുന്നു ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചിരുന്നത്. വിവിധ കഥകള്‍ കൂട്ടിച്ചേര്‍ത്തുളള ആന്തോളജി സ്വഭാവമാണ് സിനിമയ്‌ക്കെന്നും റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ട്രാന്‍സിലെ മറ്റു പ്രധാന താരങ്ങള്‍. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസെനിംഗും ചെയ്യുന്നു.

fahad fazil and nazriya about her life

Noora T Noora T :