ഫഹദേ, മോനെ… സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി; ഫഹദിനെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ

ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസി’നെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ട്രാൻസിലൂടെ വീണ്ടും എത്തുകയാണ്. ട്രാൻസ് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്.

ഭദ്രന്റെ കുറിപ്പ് വായിക്കാം:

പല പാഴ്‌വാക്കുകളും കേട്ടാണ് ഞാൻ ട്രാൻസ് കാണാൻ കേറിയത്‌. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !

മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു…The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തിൽ നഷ്ട്ടപെട്ടു! An excellent Depiction!

സിനിമകളിൽ സ്ഥിരം കേൾക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാൻ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു… അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓർത്തു ദുഃഖം തോന്നി!!

ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസ് … ക്രിസ്തു 2000 വർഷങ്ങൾക്കു മുൻപ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, “വെള്ളയടിച്ച കുഴിമാടങ്ങളെ” എന്ന്!!

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഞാൻ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം … ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാൽ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വർഗ്ഗം ഉള്ള എല്ലാ മതങ്ങൾക്കും, മതഭ്രാന്തന്മാർക്കും നേരെയാണ് ഈ ചിത്രം.

ഫഹദേ, മോനെ… സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി…”You lived in the Trance” നീ ഹീറോയാടാ … ഹീറോ…!!!

trance

Noora T Noora T :