ഇവിടുത്തെ ടീമിനെ മിസ് ചെയ്യും; ഇത്ര മെനക്കെട്ട് ഞാനെന്തിന് അന്യഭാഷകളില്‍ അഭിനയിക്കണം

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്തിലൂടെയായിരുന്നു ഫഹദിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഫഹദ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. അൻവർ റഷീദിന്റെ ട്രാൻസ് ആണ് ഫഹദിന്റെ റിലീസിനെത്തിയിരിക്കുന്ന സിനിമ. ഇപ്പോൾ ഇതാ മലയാളവും തമിഴും വിട്ട് മറ്റ് ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ഫഹദ്

”എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഞാന്‍ ഈ ചെയ്യുന്ന തരം സിനിമകള്‍ എനിക്ക് വേറെ എവിടെയും ചെയ്യാന്‍ പറ്റില്ല. ഇവിടുത്തെ സിനിമാപ്രേക്ഷകരില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. തൃപ്തനാണ്. അതുകൊണ്ടു തന്നെ അവര്‍ക്കിഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യുക.. അതല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലല്ലോ. മലയാളസിനിമയില്‍ നില്‍ക്കണമെങ്കില്‍ മലയാളിപ്രേക്ഷകരെയും എന്നെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യണമല്ലോ.’മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

മലയാളത്തിലാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഷൂട്ടിനായി പോകുമ്പോള്‍ പോലും ബോര്‍ അടിക്കും. ഇവിടുത്തെ ടീമിനെ മിസ് ചെയ്യും. മലയാളത്തെയും മലയാളസിനിമയിലെ സൗഹൃദത്തെയും മിസ് ചെയ്യും. ഇടയ്ക്കിടയെ വിളിക്കും. ഇത്ര മെനക്കെട്ട് ഞാനെന്തിന് അന്യഭാഷകളില്‍ അഭിനയിക്കണം? ഇവിടെ തന്നെ നിന്നാല്‍ മതിയല്ലോ..’ ഫഹദ് വ്യക്തമാക്കി.

fahad fasil

Noora T Noora T :