തൊട്ടപ്പൻ കാണാനെത്തുന്നവരെ നിർബന്ധപൂർവം തിയേറ്റർ ഉടമകൾ മറ്റു സിനിമകൾക്ക് ടിക്കറ്റെടുപ്പിക്കുന്നു ! വിനായകനെ ഒതുക്കാനുള്ള ശ്രമമോ? അനുഭവക്കുറിപ്പുമായി യുവതി രംഗത്ത് !

മലയാള സിനിമയിൽ വിനായകൻ എന്ന നടൻ ഇടം പിടിച്ചത് വെറുതെയൊന്നുമല്ല. നിറത്തിന്റെയും മലയാളഐകളുടെ സവർണ മനോഭാവത്തിന്റെയും മുന്നിൽ തലകുനിക്കാതെ അഭിനയത്തിൽ മികച്ച പ്രകടനം നടത്തിയാണ് വിനായകൻ തന്റെ ഇരിപ്പിടം കണ്ടെത്തിയത്. സംസ്ഥാന പുരസ്കരം പോലും അയാളെ തേടി എത്തിയപ്പോൾ പലർക്കും അത് കണ്ണ് കടിയും മാറിയിരുന്നു. നിറത്തിന്റെ പേരിൽ ജാതിയുടെ പേരിലൊക്കെ വിനായകൻ സമൂഹ മാധ്യമങ്ങളൊക്കെ അക്രമിക്കകയുണ്ടായി .

സ്വന്തം രാഷ്ട്രീയം തുറന്നു പറഞ്ഞതിൽ പോലും ആളുകൾ വിമർശനങ്ങൾ ഉന്നയിച്ചു. എന്നാൽ വിനായകൻ തന്റെ ജൈത്ര യാത്ര തുടരുകയാണ്. ഇപ്പോൾ വിനായകൻ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന തൊട്ടപ്പൻ തിയേറ്ററുകളിൽ എത്തി. എന്നാൽ വളരെ വിചിത്രമായ അനുഭവമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത് എന്നാണ് ഒരു പ്രേക്ഷക വ്യക്തമാക്കിയിരിക്കുന്നത്.

പല തിയേറ്ററുകളിലും ആളുകള്‍ എത്തുമ്ബോള്‍ അവര്‍ക്ക് മനപൂര്‍വ്വം ടിക്കറ്റ് കൊടുക്കാത്ത അവസ്ഥയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല എന്ന സ്ത്രീ. തൊട്ടപ്പന്‍ കാണാനെത്തിയ തങ്ങളെ മറ്റ് ചിത്രങ്ങള്‍ക്ക് കയറാന്‍ തിയേറ്റര്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചെന്ന് കമല പറയുന്നു. മാത്രമല്ല ആളില്ലെന്ന് കളവ് പറഞ്ഞ് തൊട്ടപ്പന്‍ പ്രദര്‍ശനം തിയേറ്ററുകള്‍ നിര്‍ത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

കമലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കൂട്ടുകാരേ….

വിനായകന്‍ അനൗണ്‍സ്‌മെന്റുകളില്ലാതെ ബാന്‍ഡ് ചെയ്യപ്പെടുന്നു എന്ന് സംശയിയ്ക്കുന്ന സാഹചര്യം 
ഇന്ന് എനിക്ക് ഉണ്ടായി

പത്തനംതിട്ട ജില്ലയിലെ ഐശ്വര്യാ തീയേറ്ററിന്റെ ( ട്രിനിറ്റി )ജീവനക്കാരുടെ (ഉടമയുടെയും ) വൃത്തികെട്ട സവര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ച

ഞായറാഴ്ച ഞാനും, കുടുംബവും തൊട്ടപ്പന്‍ കാണാന്‍ online ബുക്ക് ചെയ്യുന്നു 
സാധാരണ ഒരു സിനിമ ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ 5 മിനിറ്റിനുള്ളില്‍ റിസീവിഡ് മെസ്സേജ് വരും 
ഇത്തവണ അതുണ്ടായില്ല 
Net Problem എന്നേ കരുതിയുള്ളൂ

ഇന്ന് ഞങ്ങള്‍ വീണ്ടും തിയേറ്ററിലേക്ക് 2.15 ന്റെ ഷോ കാണാന്‍ 
അവിടെ ചെന്നപ്പോള്‍ 
കളം വ്യക്തം ആളില്ലാന്ന് കാരണം പറഞ്ഞ് തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ മറ്റു സിനിമയ്ക്ക് കയറ്റുന്നു 
ടിക്കറ്റിന് നിന്ന എന്നോട് വൈറസ്, ചില്‍ഡ്രന്‍സ്, തമാശ ഇതില്‍ ഏതാ കാണണ്ടേന്ന് 
തൊട്ടപ്പന്‍ മതീന്ന് പറഞ്ഞപ്പോള്‍ അതിന് ആളില്ലാന്ന് 
തൊട്ടപ്പിനിലെങ്കില്‍ സിനിമ കാണുന്നില്ലാന്ന് പറഞ്ഞ് ഞങ്ങളിറങ്ങി 
ഏകദേശം കാര്യം പിടികിട്ടി കാണുമല്ലോ..??

നിന്റെ സിനിമ കാണൂല്ലാന്ന് പറഞ്ഞപ്പോള്‍ അത് സാദാ പ്രേക്ഷകന്‍ന്ന് കരുതിയ 
നമുക്ക് തെറ്റി 
തിയേറ്ററിലിരിയ്ക്കുന്ന പുന്നാര മക്കളും, അതിന് മുകളിലിരിയ്ക്കുന്ന തൊട്ടപ്പന്‍മാരുടെയും കളിയുണ്ടിതിലെന്ന് മനസ്സിലായോ..?? 
മറ്റ് സമുദായത്തിലുള്ള 
ഇതിന്റെ അണിയറ പ്രവര്‍ത്തകരെയും ഈ പ്രതിസന്ധി ബാധിയ്ക്കുമെന്ന് അറിയാഞ്ഞല്ല 
‘മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാ മതീന്നുള്ള പുഴുങ്ങിയ ന്യായം കൊണ്ടാണ്

ദളിതനായ വിനയകനെ വച്ച്‌ ഇനി ഒരു പടം ചെയ്താല്‍ സിനിമയെ മൊത്തത്തില്‍ ബാധിയ്ക്കുമെന്ന് ധാരണ പരത്താനും ഇതുപകരിയ്ക്കുമല്ലോ.. 
തീയേറ്ററുകാരന്‍ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്ബോള്‍ വിനായകനെപ്പോലെയുള്ളവരെ വച്ച്‌ ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല 
സംഗതികളുടെ പോക്ക് മനസ്സിലായല്ലോ 
പത്തനംതിട്ടേലെ അവസ്ഥ ഇതാ 
മറ്റുള്ള ജില്ലകളിലെന്താണോ ആവോ…?????’

facebook post about thottappan movie

Sruthi S :