സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു; അല്‍ഫോണ്‍സ് പുത്രൻ

മലയാളികളുടെ പ്രിയ നടനാണ് അല്‍ഫോണ്‍സ് പുത്രൻ. പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇതാ. ഇപ്പോഴിതാ സംവിധായകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു

റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. സിനിമാ നിർമാണത്തിന് ബാങ്ക് വായ്പ അനുവദിക്കുന്നില്ലെന്നും സിനിമയെ കൊല്ലുന്ന ഈ ​ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു.

‘സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, എന്നാണ് അൽഫോൻസ് പുത്രൻ കുറിച്ചത്.

Noora T Noora T :