ദിലീപ് അനുകൂല നിലപാട് എടുത്ത അഡ്വ ശ്രീജിത്തിന്റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചത് GNPC group എന്ന് പരാതി!!

ദിലീപ് അനുകൂല നിലപാട് എടുത്ത അഡ്വ ശ്രീജിത്തിന്റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചത് GNPC group എന്ന് പരാതി!!

അഡ്വ.ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത് ജിഎന്‍പിസിയെന്ന് പരാതി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂല പോസ്റ്റുകളിട്ട അഡ്വ.ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത് ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് ഗ്രൂപ് എന്ന് പരാതി. ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പിനും അഡ്മിന്‍ അജിത് കുമാറിനുമെതിരെ അഡ്വ.ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. മദ്യ ഉപഭോഗത്തിനു പ്രേരിപ്പിക്കുന്നതും സാമൂഹിക മര്യാദകള്‍ ലംഘിക്കുന്നതുമായ കാര്യങ്ങളാണ് ജിഎന്‍പിസി ഗ്രൂപ്പില്‍ നടക്കുന്നതെന്ന് കാണിച്ചാണ് ശ്രീജിത്ത് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് മദ്യപാനത്തെ പ്രേത്സാഹിപ്പിക്കല്‍, സാമ്പത്തിക ക്രമക്കേട്, മതവികാരം വ്രണപ്പെടുത്തല്‍, ബാലാവകാശ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് അഡ്മിന്‍ അജിത്ത് കുമാറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മൂന്നു വയസ്സു തോന്നിക്കുന്ന മകളോടൊപ്പം മദ്യപിക്കാനിരിക്കുന്ന അച്ഛനും മകനുമൊത്ത് മദ്യപിക്കുന്ന അമ്മയുമൊക്കെയുമുള്ള ഗ്രൂപ്പ് സാമൂഹിക വിപത്താണെന്നും ഇത് അടച്ചു പൂട്ടണമെന്നും പരാതിക്കാരനും ഗ്രൂപ്പിലെ മുന്‍ അംഗവുമായ അഡ്വ. ശ്രീജിത്ത് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അഡ്വ.ശ്രീജിത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. തുടര്‍ന്ന് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജ് താല്‍ക്കിലമായി പൂട്ടിച്ചു.

ശ്രീജിത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കാന്‍ ഇതിന് മുമ്പും ശ്രമം നടന്നിട്ടുണ്ടെങ്കിലും അതില്‍ പരാജയപ്പെട്ടപ്പോള്‍ ദിലീപ് വിഷയം കുത്തിപ്പൊക്കുകയായിരുന്നു. ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിക്കാന്‍ മാസ് റിപ്പോര്‍ട്ടിംഗ് നടത്താനാവശ്യപ്പെട്ട് ജിഎന്‍പിസിയില്‍ പോസ്റ്റ് വരികയും ചെയ്തു. പിന്നീട് ശ്രീജിത്ത് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് മാസ് റിപ്പോര്‍ട്ടിംഗിന് വിധേയമായതിനാല്‍ താത്ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയാണെന്ന ഫേസ്ബുക്ക് അറിയിപ്പാണ് ലഭിച്ചത്. കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ഇതൊരു കെട്ടിച്ചമച്ച സമാനതകളില്ലാത്ത കേസാണെന്നും അഭിപ്രായപ്പെട്ടു കൊണ്ടുള്ള ശ്രീജിത്തിന്റെ പോസ്റ്റുകളില്‍ പരാതി വന്നതിനാലാണ് ഫേസ്ബുക്കിന്റെ ഈ നടപടി. ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചതില്‍ പ്രതികരണവുമായി ശ്രീജിത്ത് രംഗത്തെത്തിയിട്ടുണ്ട്.

അഡ്വ.ശ്രീജിത്തിന്റെ വാക്കുകളിലേയ്ക്ക്-

‘ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കാന്‍ ജി എന്‍ പി സിയില്‍ പോസ്റ്റിട്ടുണ്ടെന്ന് സുഹൃത്തുക്കളാണു വിളിച്ചു പറഞ്ഞത്. അസഭ്യമായ രീതിയിലുള്ള പോസ്റ്റുകളാണ് എനിക്കെതിരേ ജിഎന്‍പിസിയില്‍ പ്രചരിക്കുന്നത്. അവര്‍ അത് ആഘോഷിക്കുകയാണ്. എന്റെ വീട്ടിലേക്കു അരി വാങ്ങിക്കാനോ, വ്യക്തിപരമായ വിദ്വേഷങ്ങള്‍ തീര്‍ക്കാനോ വേണ്ടിയല്ല പരാതി കൊടുത്തത്. ജിഎന്‍പിസി സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്ത് ഇല്ലാതാക്കുക മാത്രമാണ് ലക്ഷ്യം. അങ്ങനെയുള്ളപ്പോള്‍ പരാതിക്കാരനെ ആരോപണങ്ങളിലൂടെയും സൈബര്‍ ആക്രമണത്തിലൂടെയും കീഴ്‌പ്പെടുത്താനായി ശ്രമം. അത് നടക്കില്ല. ശക്തമായ നിലപാടുകളുള്ള മനുഷ്യനാണ് ഞാന്‍. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് നീക്കം.’

കൂടുതല്‍ വായിക്കുവാന്‍-

ആക്രമിക്കപ്പെട്ട നടിക്ക് പിന്നാലെ പ്രതികരണവുമായി ദിലീപ് !!

Facebook account of Adv Sreejith blocked because of Dileep issue

Farsana Jaleel :