ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ മാസ്മര നടന് സമർപ്പിച്ച് പൃഥ്വിരാജ്..

ബോക്സ്‍ ഓഫീസില്‍ മികച്ച റെക്കോർഡ് സ്വന്തമാക്കിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ .മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന ഖ്യാതി ലൂസിഫർ നേടുകയും ചെയ്യ്തു. ഇത് മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ കൂടിയാണ്.

മുരളി ഗോപിയുടെ തിരക്കഥയിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ പകര്ന്നാടിയപ്പോൾ ആദ്യ സംവിധാന സംരംഭം ഗംഭീരമായ ആശ്വാസത്തിലായിരുന്നു പ്രിത്വിരാജ് ഇതിനു പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടത്. എമ്പുരാൻ എന്ന പേരിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്

ഇതിപ്പോൾ ഇതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ഭരത് ഗോപിയുടെ 12ാം ചരമവാര്‍ഷിക ദിനത്തിൽ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്

‘മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള്‍ തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍. അങ്ങയുടെ മകനും ഞാനും തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും അടുത്തറിയാം. എമ്പുരാന്‍ അങ്ങേയ്ക്ക് ആണ് അങ്കിള്‍.’പൃഥ്വിരാജ് കുറിച്ചു.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബോക്‌സ് ഓഫിസ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന് മൂന്നാം ഭാഗം ഉണ്ടാകുമെന്നും പ്രിഥ്വിരാജ് അറിയിച്ചിരുന്നു. മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും വിശ്വാസമര്‍പ്പിച്ചതു കൊണ്ടാണ് ലൂസിഫര്‍ സംഭവിച്ചത്. എന്നാല്‍ തിരക്കഥാകൃത്തായ മുരളി ഗോപി ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ പലപ്പോഴും തന്നോടു സംസാരിക്കുന്നതെന്നും ആരോടും പറയരുത് എന്ന് പറഞ്ഞ രഹസ്യമാണിതെന്നും പ്രിഥ്വിരാജ് പറഞ്ഞിരുന്നു .

എമ്ബുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു വീഡിയോ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു

മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ കഥ പറയുക. സീക്വല്‍ ആണെന്നു കരുതി ‘ലൂസിഫറില്‍’ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി. എമ്ബുരാന്‍ എന്ന ടൈറ്റില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതു മുതല്‍ പേരിന്റെ ഉത്പത്തിയെ കുറിച്ച്‌ കൗതുകകരമായ നിരവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്

അതെ സമയം ചിത്രം തെലുങ്കിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നുണ്ട് . പ്രശസ്ത സംവിധായകന്‍ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . മലയാളത്തിൽ ലൂസിഫറായി എത്തിയത് മോഹൻലാൽ ആണെങ്കിൽ തെലുങ്കില്‍ അത് ചിരഞ്ജീവി ഏറ്റെടുത്തു.

empuran

Noora T Noora T :