കറുത്ത വംശജയായ നടി ക്ലിയോപാട്രയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല, വിമര്‍ശനവുമായി ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ ടൂറിസം, പുരാവസ്തു മന്ത്രാലയം

ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയെ കുറിച്ചുള്ള ഡോക്യുസീരീസ് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചത്. എന്നാല്‍ സീരീസുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുകയാണ്. ജെയ്ഡ പിങ്കറ്റ് സ്മിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്ലിയോപാട്രയായി എത്തുന്നത് അഡെല്‍ ജെയിംസ് ആണ്.

ഇപ്പോഴിതാ ആഫ്രിക്കന്‍ വംശജയായ അഡെലിനെ നായികയാക്കിയതില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ ടൂറിസം, പുരാവസ്തു മന്ത്രാലയം. ക്ലിയോപാട്രയ്ക്ക് ഇളം നിറമാണെന്നും അവര്‍ ഹെലനിസ്റ്റിക് (ഗ്രീക്ക്) സവിശേഷതകളുള്ള രാജ്ഞിയാണെന്നുമാണ് അവകാശവാദം.

ഇതിന്റെ ഭാഗമായി ഈജിപ്ഷ്യന്‍ ചാനലായ അല്‍ വഥെക്യ ക്ലിയോപാട്രയുടെ കഥ പറയുന്ന മറ്റൊരു പരിപാടി നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.

അതേസമയം കറുത്ത രാജ്ഞിമാരെക്കുറിച്ചുള്ള കഥകള്‍ ആളുകള്‍ക്ക് അറിയില്ലെന്നാണ് ജെയ്ഡ സ്മിത്ത് പറഞ്ഞത്. ഈ കഥകള്‍ തന്റെ സമുദായത്തിലെ ആളുകളോട് പറയാനാണ് ലക്ഷ്യമിടുന്നതെന്നും ജെയ്ഡ വ്യക്തമാക്കി.

എലിസബത്ത് ടെയ്‌ലര്‍, ആഞ്ജലീന ജോളി, ലേഡി ഗാഗ, ഗാല്‍ ഗാഡോട്ട് തുടങ്ങിയ നിരവധി അമേരിക്കന്‍ബ്രിട്ടീഷ് നടിമാരാണ് കാലങ്ങളായി ക്ലിയോപാട്രയായി സിനിമകളില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ കറുത്ത വംശജയായ നടി ക്ലിയോപാട്രയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാരോപിച്ച് ഇതിന് മുമ്പ് മഹമൂദ് അല്‍ സെമേരി എന്ന ഈജിപ്ഷന്‍ അഭിഭാഷകനും രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :